റോഡിലാകെ സ്പിരിറ്റ് ഒഴുകുന്നത് വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പൊലീസിന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. തുടര്‍ന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ച് ടാങ്കര്‍ലോറികളെ പൊലീസ് പിന്തുടര്ന്ന് പരിശോധിച്ചു.
സി.പി.സി.ആര്.ഐ. ചൗക്കി ജങ്ഷനിലെത്തി നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഒരു ലോറിയിലെ ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയത്. അവിടെവച്ച് ചോര്‍ച്ച തടയാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ലോറിയെ അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് താളിപ്പടുപ്പ് മൈതാനിയിലേക്ക് മാറ്റി.
20,000 ലിറ്ററിന്റെ ടാങ്കില്‍ ഒരു അറയിലുള്ള 5000 ലിറ്റര്‍ സ്പിരിറ്റ് പൂര്‍ണമായി ഒഴുകിപ്പോകാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു. ടാങ്കര്‍ലോറി എത്തിക്കുന്നതിനായി കമ്പനി അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇതോടെ ജനങ്ങളുടെ ഭീതി മാറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment