Latest News

മഹാപ്രസവത്തില്‍ പിറന്നത് 4 ആണ്‍കുട്ടികളും ഒരു പെണ്‍കുഞ്ഞും

പ്രേഗ്: സ്വാഭാവിക രീതിയില്‍ അഞ്ചുകുട്ടികളെ ഒരുമിച്ചു ഗര്‍ഭം ധരിച്ച ചെക്ക് വനിത കുഞ്ഞുങ്ങള്‍ക്കു ജന്‍മം നല്‍കി. കുട്ടികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് അഞ്ചു കുട്ടികള്‍ ഒരുമിച്ചു പിറക്കുന്നത്.

ഇരുപത്തി മൂന്നുകാരിയായ അലക്‌സാണ്ട്ര കിനോവയാണ് ഞായറാഴ്ച്ച കുട്ടികള്‍ക്കു ജന്‍മം നല്‍കിയത്. പ്രേഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി കെയര്‍ ഓഫ് മദര്‍ ആന്‍ഡ് ചൈല്‍ഡിലാണ് ശസ്ത്രക്രിയ നടന്നത്. അമ്മയും മക്കളും ഐ.സി.യുവിലാണ് ഇപ്പോഴെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ്
ഭര്‍ത്താവും ആദ്യമകനും ആശുപത്രിയിലുണ്ടായിരുന്നു. സഹോദരന്‍മാര്‍ക്കും സഹോദരിക്കുമുള്ള പേരു തെരഞ്ഞെടുത്തതും മകന്‍ തന്നെയാണ്. ഡാനിയേല്‍, മിഖായേല്‍, അലക്‌സ്, മാര്‍ട്ടിന്‍ എന്നിങ്ങനെ ആണ്‍കുട്ടികള്‍ക്കും, തെരസ്‌ക എന്നു പെണ്‍കുട്ടിക്കും പേരിട്ടു. കുട്ടികള്‍ ജനിക്കുന്നതുവരെ അവരുടെ ലിംഗമേതെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു. യാതൊരുവിധ പ്രതിസന്ധിയുമില്ലാതെ ശസ്ത്രക്രിയ നടന്നെന്ന് സ്ഥാപനത്തിലെ നിയോനാറ്റല്‍ സെക്ഷന്‍ മേധാവി ഡോ. സിനെക് സ്ട്രാനെക് പറഞ്ഞു. കുട്ടികള്‍ ആരോഗ്യത്തോടെ വളരാന്‍ 95% സാധ്യതയുമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
പ്രേഗിന്റെ കിഴക്കുള്ള മിലോവിസില്‍ നിന്നുള്ള കിനോവ ഐ.വി.എഫ്. ചികിത്സ യൊന്നുമില്ലാതെ യാണ് അഞ്ചുകുട്ടികളെയും ഗര്‍ഭം ധരിച്ചത്. ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ ഇരട്ടക്കുട്ടികളാണെന്നാണ് പ്രേഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെയറിലെ ജീവനക്കാര്‍ പറഞ്ഞത്. മാര്‍ച്ചില്‍ ഇതു നാലു കുട്ടികളാണെന്ന് ഇവര്‍ തിരുത്തി. എന്നാല്‍, ഏപ്രിലില്‍ നടത്തിയ പരിശോധനയില്‍ വയറ്റില്‍ വളരുന്നത് അഞ്ചു കുട്ടികളാണെന്നു കണ്ടെത്തുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ആദ്യ സംഭവമാണെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

കുട്ടികളുടെ വളര്‍ച്ചയെത്തുടര്‍ന്നുണ്ടാകേണ്ട അസ്വസ്ഥതകളൊന്നും കിനോവയെ അധികം ബാധിച്ചിരുന്നില്ല. കിടക്കുന്നതിനും ശ്വാസംകഴിക്കുന്നതിനും അധികം ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. വയറ്റില്‍ വളരുന്നത് ആണ്‍കുട്ടികളാണോ അതോ മറിച്ചാണോ എന്നു ഡോക്ടര്‍മാരും വ്യക്തമാക്കിയിരുന്നില്ല. സിസേറിയന്‍ സമയത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആശുപത്രി മുന്‍ കരുതല്‍ എടുത്തിരുന്നു. ഡോക്ടര്‍മാരുടേയും മിഡൈ്വഫുകളുടേയും എണ്ണം ഇരട്ടിയാക്കി. കുട്ടികളുടെ സ്ഥിതിയെന്താണെന്നു പുറത്തുവരാതെ മനസിലാക്കാനാകില്ലെന്ന് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും തങ്ങളും അമ്പരന്ന് ഇരിക്കുകയാണെന്നാണ് ശസ്ത്രക്രിയയ്ക്കുശേഷം അവരും പ്രതികരിച്ചത്



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.