ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഐകോണിയയുടെ ബാറ്ററി ലൈഫ് എട്ട് മണിക്കൂറാണ്. 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ്, 32 ജിബി അഥവാ 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും എയ്‌സര്‍ കുടുംബത്തിലെ പുതിയ ടാബ്‌ലെറ്റ് പ്രദാനം ചെയ്യുന്നു. ചൊവ്വാഴ്ച്ച മുതല്‍ ടാബ് ലെറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കും. യുഎസ് വിപണിയില്‍ ആദ്യം രംഗത്തിറക്കുന്ന ഐകോണിയ വരും മാസങ്ങളില്‍ മറ്റ് രാജ്യങ്ങളിലെ ടാബ്‌ലെറ്റ് വിപണികളിലും ലഭ്യമായി തുടങ്ങും. 379 ഡോളറാണ് ഐകോണിയ ഡബ്ലിയുവിന്റെ വില.
ടെക് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആസ്പയര്‍ ആര്‍7 ഹൈബ്രിഡ് നോട്ട്ബുക്ക് അവതരിപ്പിക്കുന്ന തീയതിയും തായ്‌വാന്‍ കമ്പനി ഐകോണിയ അവതരിപ്പിച്ച ചടങ്ങില്‍ പ്രഖ്യാപിച്ചു. ഫ്ളിപ്പ് സ്‌ക്രീനും ടച്ച് സ്‌ക്രീനുമായിട്ടാണ് ആസ്പയര്‍ ആര്‍7 എത്തുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment