Latest News

നിക്ഷേപ തട്ടിപ്പ്: അയോധ്യ ജ്വല്ലറി ഉടമ അറസ്റ്റില്‍

പണ്ഡിറ്റ് പവാര്‍
കോഴിക്കോട്: ജ്വല്ലറിയില്‍ നിക്ഷേപം സ്വീകരിച്ച് രണ്ട് കോടി തട്ടിയതടക്കം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയതില്‍ കോഴിക്കോട് എം.എം അലി റോഡില്‍ അയോധ്യ ജ്വല്ലറി നടത്തിയിരുന്ന മഹാരാഷ്ട്ര സാംഗ്ളി ബാംബവാഡ സ്വദേശി പവാര്‍ ഹൗസില്‍ സിന്ധുപവാറിന്‍റെ മകന്‍ പണ്ഡിറ്റ് പവാറിനെ (50) കസബ സി.ഐ എന്‍. ബിശ്വാസ് അറസ്റ്റ് ചെയ്തു.

  2006 മുതലാണ് സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ ആളെ ചേര്‍ത്തത്.ഇയാളുടെ സഹോദരഭാര്യയുടെ പേരില്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയുണ്ടാക്കി കോഴിക്കോട് ഐ.സി.ഐ.സി.ഐ ബാങ്കില്‍നിന്ന് ഒന്നരക്കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞു. വായ്പാതുക പലിശയടക്കം രണ്ടരക്കോടി കഴിഞ്ഞതിനാല്‍ അയോധ്യ ജ്വല്ലറിയുടെ സ്ഥലവും കെട്ടിടവും ബാങ്ക് കൈവശപ്പെടുത്തി.

നിക്ഷേപകര്‍ക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ആറ് അറസ്റ്റ് വാറന്‍റുകള്‍ പുറപ്പെടുവിച്ചിരുന്നു.തട്ടിപ്പിനിരയായ നിക്ഷേപകര്‍ മുമ്പ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കം പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് പൊലീസ് മഹാരാഷ്ട്രയിലും മറ്റും അന്വേഷിച്ചെങ്കിലും വന്‍ സ്വാധീനമുള്ള പ്രതിയെ കണ്ടെത്താനായില്ല.  2007ല്‍ ജ്വല്ലറി പൂട്ടി മുങ്ങി മഹാരാഷ്ട്രയിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മാവൂര്‍ റോഡില്‍ കണ്ടതായി നിക്ഷേപകര്‍ നല്‍കിയ വിവരമനുസരിച്ചാണ് അറസ്റ്റ് ചെയ്തത്.ഇപ്പോള്‍ എറണാകുളത്തും തൃശൂരും അയോധ്യ ജ്വല്ലറി നടത്തുന്നത് പണ്ഡിറ്റ് പവാറിന്‍റെ സഹോദരന്മാരാണെന്നും പൊലീസ് അറിയിച്ചു.

Keyword:kozhikode,ayodhya jewellery,kasaba,kerala,malabar flash

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.