Latest News

കോഴിക്കോട് സ്ളാബിനിടയില്‍ യുവതിയുടെ കാല്‍ കുടുങ്ങി

കോഴിക്കോട്: നഗര നടപ്പാതയിലെ കൊലക്കുഴിയില്‍ യുവതിയുടെ കാല്‍ കുടുങ്ങി. മാവൂര്‍ റോഡ് കല്യാണ്‍ ജ്വല്ലേഴ്സിനു സമീപമാണ് വീണ്ടും ആശങ്കപരത്തി ഓട അപകടമുണ്ടായത്. തൊണ്ടയാട് ‘പല്ലവി’യില്‍ അനില്‍ദത്തിന്‍െറ മകള്‍ ബി.കോം വിദ്യാര്‍ഥിനി അഞ്ജലി (18) തിങ്കളാഴ്ച രാത്രി 7.45 ഓടെ അപകടത്തില്‍ പെടുകയായിരുന്നു.

ഫയര്‍ഫോഴ്സും പൊലീസും മുക്കാല്‍ മണിക്കൂറോളം യത്നിച്ചാണ് സ്ളാബിനിടയില്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത്. രണ്ട് സ്ളാബുകള്‍ക്കിടയില്‍ വലതുകാല്‍ പൂര്‍ണമായും താഴ്ന്നുപോയെങ്കിലും സാരമായ പരിക്കില്ല.
കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് സ്ളാബ് മുറിച്ചുമാറ്റാന്‍ ഫയര്‍ഫോഴ്സ് പാടുപെട്ടു. നഗരത്തിലെ നടപ്പാതകളില്‍ നിറയെ ഇത്തരം ചതിക്കുഴികളുണ്ട്.
കഴിഞ്ഞമാസം തുറന്നുകിടന്ന ഓടയില്‍വീണ് കാല്‍നടയാത്രക്കാരി മരിച്ച സംഭവമുണ്ടായിട്ടും ഓടകള്‍ നന്നാക്കാനും കുഴിയടക്കാനും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
തിങ്കളാഴ്ച സംഭവമുണ്ടായ മാവൂര്‍ റോഡില്‍ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞതോടെ നാട്ടുകാര്‍ കോര്‍പറേഷന്‍ ഭരണകൂടത്തിനെതിരെ കടുത്ത മുദ്രവാക്യങ്ങള്‍ മുഴക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.