Latest News

ഖത്തര്‍ അമീര്‍ അധികാരം മകന് കൈമാറി

ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി (വലത്ത്) മകന്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കൊപ്പം
ഖത്തര്‍: ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാരമൊഴിഞ്ഞു. 18 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ അദ്ദേഹം അധികാരം നാലാമത്തെ മകനായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെയാണ് അധികാരകൈമാറ്റം ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചത്.

നിലവില്‍ സായുധസേനയുടെ തലവനും കിരീട അവകാശിയുമാണ് ശൈഖ് തമീം.

രാജ്യം പുരോഗതിയിലെക്കുള്ള പാതയിലാണെന്നും യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാനാണ് തന്റെ തീരുമാനമെന്നും സ്ഥനമൊഴിഞ്ഞ് അമീര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് അധികാരകൈമാറ്റം നടക്കുന്നത്. 1995 ജൂണ്‍ 27നാണ് ഖത്തര്‍ അമീറായി അല്‍ഥാനി അധികാരത്തില്‍ വന്നത്. 1977 മുതല്‍ 1995 വരെ കിരീടവകാശിയായിരുന്ന അദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ മന്ത്രി കൂടിയായിരുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുതി ചെയ്യുന്ന ഖത്തറിലെ എണ്ണയും പ്രകൃതിവാതക ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.