Latest News

ഉമ്മയുടെയും മകന്റെയും തീവ്രബന്ധത്തിന്റെ മെഹഫില്‍ രാവ്

ജിദ്ദ: പ്രവാസികള്‍ക്കിടയിലെ സര്‍വ്വ സാധാരണമായി കണ്ടുവരുന്ന നിരവധി കല പരിപാടികളില്‍ നിന്നും ഏറെ വ്യത്യസ്തവും ഹൃദ്യവുമായിരുന്നു മാപ്പിള കല അക്കാദമി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച എസ് എം ജമീല ബീവി മെഹഫില്‍ രാവ്. 

മാപ്പിള പാട്ട് രചനയില്‍ അപൂര്‍വ്വ സ്ത്രീ സാനിദ്ധ്യവും സാമൂഹിക അനാചാരങ്ങള്‍ക്കും തിന്മകള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്ത ജമീല ബീവിയുടെ മികച്ച പതിനഞ്ചു രചനകള്‍ ഇതിവൃത്തവും അന്തസത്തയും വിവരിച്ചു കൊണ്ട് ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞു കവിഞ്ഞ സദസ്സ് അപൂര്‍വ്വമായ ആസ്വാദനത്തിനു സാക്ഷ്യം വഹിച്ചു. 

എസ് എം ജമീല ബീവി
മെഹഫില്‍ ഓടെപെക് ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് മഷ്ഹൂദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ അഞ്ചച്ചവടി മര്‍ഹുമ എസ് എം ജമീല ബീവിയെ സദസ്സിനു പരിചയപ്പെടുത്തി. മാപ്പിള കല അക്കാദമി നാഷണല്‍ കമ്മറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര മുഖ്യാഥിതി ആയിരുന്നു. 

ജമീല ബീവി രചന നിര്‍വ്വഹിച്ച് യേശുദാസ് പാടി ഹിറ്റാക്കിയ ‘ആകെ പ്രപഞ്ചങ്ങള്‍ക്കാകേയും നാദനെ ..’എന്ന ഗാനം ഉസ്മാന്‍ പാണ്ടിക്കാട് പശ്ചാത്തലം വിവരിച്ചു ജമാല്‍ പാഷ ആലപിച്ചു കൊണ്ട് മെഹഫിലിനു തുടക്കം കുറിച്ചു. അവസാനകാലത്ത് രചന നിര്‍വ്വഹിച്ച ‘മനുഷ്യന്‍ ജനിക്കുന്ന മുമ്പുള്ള ‘എന്ന് തുടങ്ങുന്ന ഗാനം ഗോപി നടുങ്ങാടിയുടെ വിവരണത്തോടെ പുത്രന്‍ മഷ്ഹൂദ് തങ്ങള്‍ തന്റെ പ്രിയ മാതാവും ഗുരുവുമെല്ലാമായ ഉമ്മയോടുള്ള ആത്മബന്ധം നനവാര്‍ന്ന മിഴിയോടെ പതറുന്ന ഹൃദയ വികാരത്തോടെ ഗാനത്തില്‍ ലയിച്ച് ആലപിച്ചപ്പോള്‍ സദസ്സിനുപോലും സങ്കടം അടക്കിപ്പിടിക്കാനായില്ല. തുടര്‍ന്നുള്ള ഗാനങ്ങള്‍ പ്രഫസ്സര്‍ റൈനോള്‍ഡ്, പി ടി മുഹമ്മദ്, ഉസ്മാന്‍ ഇരുമ്പുഴി , സി കെ ശാക്കിര്‍ , നസീര്‍ ബാവകുഞ്ഞു , കെ വി ഗഫൂര്‍ , മജീദ് നഹ , ജാഫറലി പാലക്കോട് , ടി പി ശുഹൈബ് , സമീര്‍ കോയകുട്ടി , കെ സി അബ്ദു റഹ്മാന്‍ , കബീര്‍ കൊണ്ടോട്ടി എന്നിവര്‍ പരിചയപ്പെടുത്തുകയും കരീം മാവൂര്‍ , രഹന സലിം , ലിന്‍സി ബേബി , അനസ് , അമീര്‍ , ഹമീദ് കരിമ്പുലാക്കല്‍ , കോയ ചെമ്മാട് എന്നിവര്‍ ആലപ്പിക്കുകയും ചെയ്തു . 

എസ് എം ജമീല ബീവി ആയിരത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ലഭ്യമാകുന്ന മുഴുവന്‍ ഗാനങ്ങളും ക്രോഡീകരിച്ചു മാപ്പിള കല അക്കാദമി പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . സുല്‍ത്താന്‍ തവന്നൂര്‍ , നസീര്‍ അരീക്കോട് , സലിം എടയന്നൂര്‍ , എന്നിവര്‍ പരിപാടി നിയന്ത്രിച്ചു . 

അല്‍ റയാന്‍ പോളിക്ലിനിക് ഇരുപതാം വാര്ഷികത്തോടനുബന്ധിച്ചാണ് മാപ്പിള കല അക്കാദമി ഈ പരിപാടി സംഘടിപ്പിച്ചത്. ജനറല്‍ സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും ഫൈസല്‍ കൊട്ടപ്പുറം നന്ദിയും പറഞ്ഞു .


Varthamanam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.