Latest News

ടി.പി വധക്കേസിലെ പ്രതി മുക്കുപണ്ടം പണയം വെച്ച കേസില്‍ അറസ്റ്റില്‍

വടകര : ജാമ്യത്തിലിറങ്ങിയ ടി.പി വധക്കേസിലെ പ്രതിയെ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തു. വടകര ബീച്ച് റോഡിലെ കുറ്റിയില്‍ ഫൈസലിനെ (32) ആണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ടി.പി വധവുമായി ബന്ധപ്പെട്ട് ഫൈസല്‍ വടകര കോടതിയില്‍ ഹാജരായപ്പോള്‍ മുക്കുപണ്ടം പണയം വെച്ച കേസിലെ പ്രതിയാണെന്നും ജാമ്യത്തിലിറങ്ങി മുങ്ങിയതാണെന്നും പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

2011 ഒക്ടോബര്‍ 18നാണ് എടച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് മുക്കുവളകള്‍ പണയം വെച്ച് പണം തട്ടാന്‍ ഫൈസല്‍ ശ്രമിച്ചത്. സംശയം തോന്നിയ ബാങ്ക് അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

രണ്ടാഴ്ച ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഫൈസല്‍ മുങ്ങി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വ്യാജ ഡ്രൈവിങ് ലൈസന്‍സും സിംകാര്‍ഡും സംഘടിപ്പിച്ച് നല്‍കിയതിനാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.