പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം പ്രവാസി കേരളീയ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. 80,000 പേര്‍ പുതുതായി അംഗങ്ങളായി. മൊത്തം അംഗങ്ങളുടെ എണ്ണം ഒന്നേകാല്‍ ലക്ഷമായി. പ്രതിമാസം 1500 പേരാണ് അംഗങ്ങളാകുന്നത്. ക്ഷേമ പദ്ധതിയെപ്പറ്റി അറിവില്ലാത്തത് മൂലമാണ് ആളുകള്‍ ചേരാതിരുന്നത്. പുതിയ ഭരണസമിതി വന്നതിന് ശേഷം വ്യാപക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ അംഗസംഖ്യ കൂടി. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. ഇത് 60 വയസ്സാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്ന് തരം അംഗത്വമാണ് നിലവിലുള്ളത്. വിദേശത്ത് ജോലി ചെയ്യുന്നവര്‍, വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍, കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചുവരുന്നവര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം. ഓരോ വിഭാഗത്തിനും 300, 100, 100 എന്നിങ്ങനെയാണ് പ്രതിമാസം അടക്കേണ്ട അംശദായം. അഞ്ചുവര്‍ഷം അംശദായം അടച്ച 60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ ലഭിക്കും. അംഗം മരിക്കുകയാണെങ്കില്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കും. വിവാഹം, വിദ്യാഭ്യാസം, വീടുനിര്‍മാണം തുടങ്ങിയവക്കുള്ള സഹായം എന്നിവയുമുണ്ടാകും. അംശദായം കേരളത്തിലെ എസ്.ബി.ടി കൗണ്ടറുകളിലോ അക്ഷയകേന്ദ്രങ്ങളിലോ അടക്കാം. ഗള്‍ഫില്‍ നിന്ന് അടക്കാനുള്ള സംവിധാനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്‍െറ പല പദ്ധതികളും പ്രവാസികള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു. പ്രവാസി വോട്ടവകാശം ഉപയോഗപ്പെടുത്താന്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ത്തവരുടെ എണ്ണം വളരെ കുറവാണ്. കേരള സര്‍ക്കാറിന്‍െറ പ്രവാസി കണക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് നാടുകളിലെ പ്രവാസികളുടെ യഥാര്‍ഥ ചിത്രം സര്‍ക്കാറിന് ലഭിക്കാന്‍ ഇതുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗം എം.ജി പുഷ്പാകരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment