50,000 പൗണ്ട്(43.50 ലക്ഷം രൂപ) ആയിരുന്നു ഇയാളുടെ വാര്‍ഷിക സമ്പാദ്യം. ഫുള്‍ഹാമില്‍ മൂന്ന് ലക്ഷം പൗണ്ട് വിലയുള്ള ഫ്‌ളാററിലാണ് ഇയാളുടെ അന്തിയുറക്കം. സമ്പന്നനായ 'യാചകന്റെ' പിന്നാമ്പുറക്കഥ അറിഞ്ഞ ജനം ഞെട്ടി. തൊട്ടടുത്തുള്ള പുസ്തക ശാലകളിലും അമ്യൂസ്‌മെന്റ് ഷോപ്പുകളിലും പോയി വന്‍തുകയുടെ നാണയത്തുട്ടുകള്‍ മാറുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൈറ്റിന്റെ ജീവിതത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചത്. ദിവസം 500 പൗണ്ടിലേറെ നാണയങ്ങള്‍ അദ്ദേഹം കടക്കാര്‍ക്ക് നല്‍കുമായിരുന്നു.
പണത്തിന് പുറമെ, നിരവധി സമ്മാനങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ബാങ്കില്‍നിന്ന് പണം പിന്‍വലിച്ചു വരുന്നവരെയാണ് റൈറ്റ് ലക്ഷ്യംവെച്ചിരുന്നത്. പണം നല്‍കാത്തവരോട് അയാള്‍ പരുഷമായാണ് പെരുമാറിയിരുന്നത്. ഒടുവില്‍ കെണിയില്‍ വീണ റൈറ്റിനെ കോടതി രണ്ടു വര്‍ഷത്തേക്ക് യാചനയില്‍നിന്ന് വിലക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment