Latest News

ഐശ്യര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ മോഹമെന്ന് സൗദി പുറത്താക്കിയ സുന്ദരന്‍

ദുബായ്: മുന്‍ ലോകസുന്ദരി ഐശ്യര്യ റായിക്കൊപ്പം അഭിനയിക്കാന്‍ അത്യധികം ആഗ്രഹമുണ്ടെന്ന് സൗദ്യ അറേബ്യ നാടുകടത്തിയ യു എ ഇ സുന്ദരന്‍ ഒമര്‍ അല്‍ഗാല. ഒരു അഭിമുഖത്തിലാണ് ഒമര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതിസുന്ദരനായതുകൊണ്ട് ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, താന്‍ ബോളിവുഡ് സിനിമകളുടെ ആരാധകനാണെന്നും ഐശ്വര്യ റായിക്കൊപ്പം അഭിനയിക്കണമെന്നത് തന്റെ സ്വപ്നമാണെന്നും അല്‍ഗല പറഞ്ഞു.

സൗദി അറേബ്യയിലെ ഒരു പരിപാടിക്കിടെ യുഎഇ ലേക്ക് നാടു കടത്തപ്പെട്ടതോടെയാണ് ഒമര്‍ അല്‍ഗാല പ്രശസ്തനായത്. സൗന്ദര്യം കൂടിപ്പോയതുകൊണ്ടാണ് മത പോലീസ് ഒമറിനെ നാടുകടത്തിയതെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതോടെ ലോകത്തിലെ ഏറ്റവും സുന്ദരനെന്ന വിശേഷണം സൈബര്‍ ലോകം ഇയാള്‍ക്ക് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു.

Keywords: Omar Borkan Al Gala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.