Latest News

മലബാര്‍ എക്‌സ്പ്രസിന്റെ എന്‍ജിനില്‍ ഇരുമ്പ് പൈപ്പ് കുടുങ്ങി; ട്രൈയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കാഞ്ഞങ്ങാട്: കണ്ണൂര്‍-മംഗലാപുരം പാതയില്‍ തടസപ്പെട്ട റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. രാവിലെ 8.30 ഓടെ പളളിക്കരയക്കടുത്ത സമീപം ചാമുണ്ഡിക്കുന്നില്‍ വൈദ്യുതീകരണ ജോലികളിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ട്രാക്കില്‍ പണിആയുധങ്ങള്‍ ഉപേക്ഷിച്ചത് മലബാര്‍ എക്‌സ്പ്രസിന്റെ എന്‍ജിനില്‍ കുടുങ്ങിയതിനെ തുടര്‍ന്നായിരുന്നു ഗതാഗതം തടസപ്പെട്ടത്.
ഇരു ഭാഗങ്ങളില്‍ നിന്നും ട്രെയിനുകള്‍ വന്നതിനെതുടര്‍ന്നു തൊഴിലാളികള്‍ പെട്ടെന്നു ട്രാക്കില്‍ നിന്നു മാറുന്നതിനിടെ പണിആയുധങ്ങള്‍ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. എഗ്്‌മോര്‍ എക്‌സ്പ്രസ് കോട്ടിക്കുളം കടന്നു ചാമുണ്ഡിക്കുന്നിലെത്തിയപ്പോള്‍ മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസും എത്തുകയായിരുന്നു. മലബാര്‍ എക്‌സ്പ്രസിന്റെ എന്‍ജിനില്‍ നിന്ന് തടസങ്ങള്‍ നീക്കിയ ശേഷം ഒരു മണിക്കൂറിനുള്ളില്‍ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.