മംഗലാപുരം സിറ്റി പോലീസ് കമ്മീഷണര്‍ മനീഷ് കര്‍ബിക്കര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദുബായില്‍ കഴിയുകയായിരുന്ന നിഖില്‍ ഷെട്ടിയെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഡല്‍ഹിയിലെത്തിച്ചത്.
കാര്‍ക്കള എക്കാര്‍ സ്വദേശിയായ നിഖില്‍ഷെട്ടി കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. 2007ല്‍ ബാംഗ്ലൂര്‍ നഗരത്തിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി കൊള്ളയടിച്ച കേസ്സിലും വാമഞ്ചൂര്‍ രോഹിയെ കൊന്നകേസിലും പ്രതിയാണ്.
കാര്‍ക്കള എക്കാര്‍ സ്വദേശിയായ നിഖില്‍ഷെട്ടി കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. 2007ല്‍ ബാംഗ്ലൂര്‍ നഗരത്തിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി കൊള്ളയടിച്ച കേസ്സിലും വാമഞ്ചൂര്‍ രോഹിയെ കൊന്നകേസിലും പ്രതിയാണ്.
ദക്ഷിണ കന്നഡയില്‍ ആറു കേസിലും മുംബൈയില്‍ രണ്ടു കേസിലും പ്രതിയായ നിഖില്‍ ഷെട്ടിക്കെതിരെ 2012 ജൂലായ് അഞ്ചിന് സി.ബി.ഐ. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ദുബായില്‍ അറസ്റ്റിലായ നിഖില്‍ ഷെട്ടിയെ ഒട്ടേറെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യയിലെത്തിച്ചത്.
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കോടികള്‍ മോചനപ്പണമായി കൈക്കലാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിനിടയില്‍ കഴിഞ്ഞകൊല്ലം നിഖില്‍ ഷെട്ടി ബാംഗ്ലൂരില്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ദുബായിലേക്ക് കടന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment