കാഞ്ഞങ്ങാട്: മണപ്പുറം ജീവനക്കാരുടെ തൊഴില്‍സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം നടത്തിയിരുന്ന സി എസ് വിനോദിനെ ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തു ജില്ലാആശുപത്രിയിലേക്കു മാറ്റി.
നിരാഹാരസമരത്തിന്റെ 25ാം ദിവസമായ വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് വിനോദിനെ പോലിസ് സമരപ്പന്തലിലെത്തി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയത്. സി.ഐ. ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
വിനോദിന്റെ ആരോഗ്യനില മോശമായതായി ഡോക്ടര്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പകരം സി.പി.ഐ. ജില്ലാ അസി. സെക്രട്ടറിയും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ എസ് കുര്യാക്കോസ് നിരാഹാരം ആരംഭിച്ചു. സമരസമിതി ചെയര്‍മാന്‍ എ കെ നാരായണന്‍, ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, ഐ.എന്‍.ടി.യു.സി. ദേശീയ കൗണ്‍സിലംഗം അഡ്വ. എം സി ജോസ്, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് മടിക്കൈ കമ്മാരന്‍, ജനതാദള്‍ നേതാവ് എ വി രാമകൃഷ്ണന്‍, ലീഗ് നേതാവ് പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, സി.എം.പി. നേതാവ് വി കമ്മാരന്‍, പി പി രാജു, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, മഹിളാസംഘം ജില്ലാ പ്രസിഡന്റ് ലിജു അബൂബക്കര്‍, സെക്രട്ടറി പി ഭാര്‍ഗവി, എ അമ്പൂഞ്ഞി, എ ദാമോദരന്‍ സംസാരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന മണപ്പുറം മാനേജ്‌മെന്റുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതറിഞ്ഞ് നൂറുകണക്കിനു പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് സമരപ്പന്തലിനു മുന്നില്‍ തടിച്ചുകൂടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment