Latest News

ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്‌

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ എ വിഭാഗത്തിന് മികച്ച വിജയം. വാശിയേറിയ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിലെ ഡീന്‍ കുര്യാക്കോസ്, ഐ ഗ്രൂപ്പിലെ സി.ആര്‍. മഹേഷിനെ 4811 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്പിച്ചു. ഡീന്‍കുര്യാക്കോസ് 21,297 വോട്ടു നേടിയപ്പോള്‍ സി.ആര്‍. മഹേഷ് 16,486 വോട്ടുനേടി വൈസ് പ്രസിഡന്റായി. ജനറല്‍ സീറ്റില്‍ അഞ്ചെണ്ണം ഐ ഗ്രൂപ്പിനും നാലെണ്ണം എ വിഭാഗത്തിനും ഒരെണ്ണം നാലാം ഗ്രൂപ്പിനും ലഭിച്ചു.

ഐ ഗ്രൂപ്പിലെ ആദം മുല്‍സി 1117 വോട്ടുമായി ആദ്യ ജനറല്‍ സെക്രട്ടറിയായി. എ ഗ്രൂപ്പിലെ ഇഫ്ത്തിഖാറുദ്ദീന്‍(1040), അനീഷ് വരിക്കണ്ണാമല (751), നാലാം ഗ്രൂപ്പില്‍ നിന്നുള്ള ടി.ജി. സുനില്‍ (635) എന്നിവരാണ് ജനറല്‍ കാറ്റഗറിയിലെ മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. വനിത സംവരണ വിഭാഗത്തില്‍ എ വിഭാഗത്തിലെ ജെബി മേത്തര്‍ (371), ഐ ഗ്രൂപ്പിലെ വിദ്യാ ബാലകൃഷ്ണന്‍(209) എന്നിവരും എസ്.സി. വനിത വിഭാഗത്തില്‍ ഐ ഗ്രൂപ്പിലെ ജി. ലീന (206) യും എസ്.സി. ജനറല്‍ വിഭാഗത്തില്‍ ഐ ഗ്രൂപ്പിലെ എസ്.എം. ബാലു (359) വും ജനറല്‍ സെക്രട്ടറിമാരായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ 624 വോട്ട് നേടി സെക്രട്ടറിയായി. 45 പേര്‍ സെക്രട്ടറിമാരായി വിജയിച്ചു.
200 വോട്ട് നേടിയാല്‍ സെക്രട്ടറിയാവാം എന്നതിനാല്‍ ഗ്രൂപ്പ് വിലക്കുകള്‍ മറികടന്നുകൊണ്ട് നേതാക്കള്‍ മത്സരിക്കാനിറങ്ങി. വനിതകള്‍ക്കും എസ്.സി. വിഭാഗക്കാര്‍ക്കും 100 വോട്ടു കിട്ടിയാല്‍ സെക്രട്ടറിയാവാന്‍ കഴിയും. നാല്പത്തഞ്ച് പേര്‍ സെക്രട്ടറിമാരായതോടെ യൂത്ത് കോണ്‍ഗ്രസിന് ഇക്കുറി ജംബോ കമ്മിറ്റിയായി. കഴിഞ്ഞ തവണ ആറു ഭാരവാഹികള്‍ മാത്രമായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍. നാലാം ഗ്രൂപ്പിന് സെക്രട്ടറി സ്ഥാനത്തേക്ക് നാലുപേരെ കൂടി വിജയിപ്പിക്കാനായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.