ആദ്യവിവാഹം പരാജയപ്പെട്ടതോടെ ഇനി തന്‍റെ ജീവിതത്തില്‍ വിവാഹമേ വേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയായിരുന്നു കാവ്യ. എന്നാല്‍ പിന്നീട് സിനിമയില്‍ സജീവമായതോടെ കാവ്യ പഴയ ദുഃഖങ്ങളൊക്കെ മറന്നുതുടങ്ങി. പഴയ കളിയും ചിരിയും തിരിച്ചുവന്നു. ശരിക്കും പഴയ കാവ്യയായി മാറി. പുനര്‍ വിവാഹത്തെക്കുറിച്ചാലോചിക്കാന്‍ വളരെക്കാലമായി വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.
വിവാഹം കഴിക്കുന്നതിന് കാവ്യയ്ക്ക് ചില നിബന്ധനകളൊക്കെയുണ്ട്. തന്നെ മനസ്സിലാക്കുന്ന ഒരാളെയെ ഇനി വിവാഹം കഴിക്കൂ എന്ന് കാവ്യ തീര്‍ത്തു പറഞ്ഞു. അതുകൊണ്ട് കാവ്യയ്ക്ക് സിനിമാമേഖലയില്‍ തന്നെ വരനെ നോക്കിയാലോ എന്നാണിപ്പോള്‍ വീട്ടുകാരുടെ ആലോചന.
വിവാഹശേഷം അഭിനയം നിര്‍ത്തണമെന്നാണ് കാവ്യയുടെ ആഗ്രഹം. സിനിമ വിട്ടുപോകുന്നതിനു മുന്‍പ് രണ്ടുവര്‍ഷത്തിനുള്ളില്‍ പരമാവധി നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും ആഗ്രഹിക്കുന്നുണ്ട്. എന്തായാലും കാവ്യ വിവാഹം കഴിക്കാന്‍ പോകുന്നു എന്നത് ആരാധകരൊക്കെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നു.
Keyword:film,actress,mollywood, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News
No comments:
Post a Comment