Latest News

സോളാര്‍ തട്ടിപ്പ്;ജോപ്പനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എഡിജിപി ഹേമ ചന്ദ്രനാണ് അറസ്റ്റ് ചെയ്തത്.സോളാര്‍ തട്ടിപ്പില്‍ ജോപ്പനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കോന്നി സ്വദേശി ശ്രീധരന്‍ നായരെ നാല്‍പ്പത് ലക്ഷം രൂപ തട്ടിച്ച കേസില്‍ കോന്നിയില്‍ നിന്നുള്ള പരാതിയില്‍ ജോപ്പനെതിരെ മൊഴിയുണ്ടെന്നും അതിനാലാണ് അറസ്റ്റെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പാലക്കാട് സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് തരാമെന്ന് പറഞ്ഞാണ് ജോപ്പന്‍ പണം വാങ്ങിയത്. വഞ്ചനാ കുറ്റമാണ് ജോപ്പന്റെ മോല്‍ ചുമത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചു കൊണ്ടാണ് ജോപ്പന്‍ ഇടപാടു നടത്തിയതെന്ന് പോലീസ് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തട്ടിപ്പ് നടത്തിയ ദിവസം സരിതയും എത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.സരിതയും ജോപ്പനും മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് ശ്രീധരന്‍ നായരെ വിളിച്ചു വരുത്തിയാണ് ഇടപാട് ഉറപ്പിച്ചത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ 4 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം ജോപ്പനെ അറസ്റ്റ് ചെയ്തത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.