Latest News

ഫാക്ടറിയിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളി ക്യാമറ : ജീവനക്കാരന്‍ തൂങ്ങിമരിച്ചു

കൊല്ലം: കശുവണ്ടി ഫാക്ടറിയിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ കാമറയുള്ള മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഒളിവില്‍കഴിഞ്ഞിരുന്ന ഫാക്ടറി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പെരിനാട് കുഴിയം കാപ്പെക്‌സ് ഫാക്ടറിയിലെ വറുപ്പ് വിഭാഗത്തിലെ തൊഴിലാളി കേരളപുരം ഇടവട്ടം മേലെകോട്ടുവിള വീട്ടില്‍ മഹേഷ്(24)നെയാണ് വീടിന് പിന്നിലെ പുളിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കാനിരിക്കെയാണ് സംഭവം. മൂത്രപ്പുരയില്‍ കയറിയ യുവതി മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ത്രീ തൊഴിലാളികള്‍ സംഘടിച്ചെത്തി മഹേഷിനെ തടഞ്ഞുവെച്ചെങ്കിലും പിന്നീട് ഫാക്ടി അധികൃതര്‍ വിട്ടയച്ചു. കാപ്പക്‌സ് എം ഡി മഹേഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മഹേഷിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് കമ്പനി ഒരാഴ്ചയായി അടഞ്ഞുകിടക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പെരുമ്പുഴ സ്വദേശി പുഷ്പരാജന്‍ ഒളിവിലാണ്. കുണ്ടറ പോലീസ് സ്ഥലതെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.