തിരുവനന്തപുരം കല്ലമ്പലം സ്വദേശി റസീമിനാണ് ദുരവസ്ഥ ഉണ്ടായത്. ദുബായിലെ ജബലലിയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന റസീം കഴിഞ്ഞ ജനുവരി 10നാണ് വീട്ടിലെ വിലാസത്തിലേക്ക് പാഴ്സല്‍ അയച്ചത്. അമ്പതിനായിരത്തോളം രൂപ വില വരുന്ന സാധനങ്ങളില്‍ ചോക്കലേറ്റുകളടക്കമുളള ഭക്ഷ്യവസ്തുക്കളായിരുന്നു ഏറെയും.
സ്നേഹപൂര്‍വം വീട്ടുകാര്‍ക്കയച്ച സാധനങ്ങള്‍ പക്ഷേ വീട്ടിലെത്തിയത് ആറുമാസം കഴിഞ്ഞ്. ദുബായില്‍ നിന്ന് റസീം അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയിട്ടു പോലും പാഴ്സല്‍ വീട്ടുകാരുടെ കയ്യില്‍ കിട്ടിയില്ല. ഹൈവേ കാര്‍ഗോ എന്ന കമ്പനി വഴിയാണ് പാഴ്സല്‍ അയച്ചത്.
കാര്‍ഗോ കമ്പനിയും നാട്ടിലെ ഡെലിവറി ഏജന്റുമാരും തമ്മിലുളള തര്‍ക്കമാണ് തനിക്ക് ദുരിതമുണ്ടാക്കിയതെന്ന് റിസാം പറയുന്നു. നിരന്തരമായി പരാതിപ്പെട്ടതിനു ശേഷമാണ് സാധനങ്ങള്‍ തിരിച്ചുകിട്ടിയത്. നഷ്ടപരിഹാരത്തിനായി ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ഇദ്ദേഹം
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment