നിതാഖാത്മൂലം ഇക്കഴിഞ്ഞയിടെ സൌദി അറേബ്യയില്‍നിന്നു മടങ്ങിയെത്തിയവര്‍ മാത്രമല്ല, വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവാസജീവിതം അവസാനിപ്പിച്ചവരും സമിതിക്കു മുന്നിലെത്തി. പ്രവാസികളുടെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കാനാവാതെ സമിതിയംഗങ്ങള്‍ പലപ്പോഴും ബുദ്ധിമുട്ടി.
സമിതിക്കു തീരുമാനങ്ങളെടുക്കാന്‍ കഴിയില്ല, സര്‍ക്കാരിനോടു ശുപാര്‍ശചെയ്യാന്‍ മാത്രമേ കഴിയൂ എന്ന മറുപടിയില്‍ പരാതിക്കാര്‍ തൃപ്തരായതുമില്ല. രാഷ്ട്രീയക്കാര്‍ക്കെതിരെ ചിലര്‍ പരാതിപറഞ്ഞപ്പോള്‍ കൈയടിച്ചാണു ബാക്കിയുള്ളവര്‍ പ്രതികരിച്ചത്. ഇടയ്ക്കു ബഹളവുമുണ്ടായി. അധ്യക്ഷന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, അംഗങ്ങളായ എ.പി. അബ്ദുല്ലക്കുട്ടി, കെ.വി. അബ്ദുല്‍ ഖാദര്‍, കലക്ടര്‍ കെ. ബിജു, ഒഡെപെക് ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment