Latest News

പള്ളങ്കോട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം: യൂത്ത്‌ലീഗ്


മേല്‍പറമ്പ്: പള്ളങ്കോട് മോരങ്ങാനത്ത് മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ച അസ്മാബിയുടെയും മുബീനിന്റെയും കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഉദുമ മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട് സര്‍ക്കാറിനോടാവശ്യപ്പെട്ടു. അപകടം നടന്ന സ്ഥലത്തുള്ള മണ്ണുകള്‍ നീക്കം ചെയ്ത് വീട് പുനര്‍ നിര്‍മ്മിച്ചു നല്‍കണം. കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് ലോണുകള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടു.

ദുരന്തം നടന്ന സ്ഥലവും മരണപ്പെട്ടവരുടെ വീടും നേതാക്കള്‍ സന്ദര്‍ശിച്ചു.
എം.സി. ഖമറുദ്ദീന്‍, കല്ലട്ര മാഹിന്‍ ഹാജി, എം.എസ് മുഹമ്മദ്കുഞ്ഞി, കട്ടക്കാല്‍ ഷാഫി ഹാജി, ടി.ഡി.കബീര്‍, അന്‍വര്‍ കോളിയടുക്കം തുടങ്ങിയവരാണ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചത്.


 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.