Latest News

പൂര്‍ണ ഗര്‍ഭിണിയായ ശ്വേത; കളിമണ്ണിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി


കൊച്ചി: ഏറെ വിവാദത്തിലായ ബ്ലസിയുടെ കളിമണ്ണ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. പൂര്‍ണ ഗര്‍ഭിണിയായ ശ്വേതയെ പരിശോധിക്കുന്ന ദൃശ്യങ്ങളുള്ള പോസ്റ്ററുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.

ചിത്രീകരണ വേളയില്‍ തന്നെ ഏറെ വിവാദത്തിലായ ചിത്രമാണ് ശ്വേതമേനോന്‍ നായികയാകുന്ന കളിമണ്ണ്. ചിത്രത്തില്‍ ശ്വേതയുടെ പ്രസവരംഗം ഉള്‍പ്പെടുത്തിയതായണ് വിവാദത്തിന് കാരണമായത്.

സ്പീക്കര്‍ ജി. കാര്‍ത്തികേയനും, മഹിളാ സംഘടനകളും സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നതെങ്കിലും ചിത്രീകരണത്തില്‍ പിന്മാറാന്‍ ബ്ലസിയോ ശ്വേതയോ ഒരുക്കമായിരുന്നില്ല. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികമായ ബന്ധമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്വേതയുടെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചത്. സിനിമയില്‍ നിന്ന് ശ്വേതാമേനോന്റെ പ്രസവരംഗങ്ങള്‍ നീക്കാതെയാണ് പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നതെങ്കില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും പ്രസവരംഗത്തോടെ എത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.