അമ്മയും അച്ഛനും ശ്രീശാന്തിന്റെ വിവാഹം ഉടനെ നടക്കാനിരിക്കയായിരുന്നു എന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ശ്രീശാന്തിനെ ഒത്തുകളി വിവാദത്തില്‍ കുടുക്കിയത് അവന്റെ കല്യാണം മുടക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ദിവസം സഹോദരീഭര്‍ത്താവായ മധു ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അന്നൊക്കെ ആരാണ് വധുവെന്ന് സംശയം ഉയര്‍ന്നെങ്കിലും വധുവിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല്.
എന്നാല്‍ ശ്രീശാന്ത് വിവാഹം ചെയ്യാനിരുന്നത് രാജസ്ഥാനിലെ രാജകുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ആയിരുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ . ഒത്തുകളിക്കേസില്‍ ജയിലിലായ ശേഷവും ശ്രീശാന്തുമായി ഇവര്‍ ബന്ധം പുലര്‍ത്തിവരുന്നതായി ദേശീയപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലിലായെങ്കിലും നിത്യവും ശ്രീശാന്തിന്റെ വിശേഷങ്ങളറിയാന്‍ പ്രണയിനി അഡ്വക്കേറ്റുമായി ബന്ധപ്പെടുന്നുണ്ട്. ശ്രീശാന്തിന്റെ അമ്മയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ഈ പെണ്‍കുട്ടിയെ അറിയൂ എന്നും റിപ്പോര്‍ട്ട് പറയുന്നു.
കനത്ത സ്ത്രീധനം നല്‍കിയാണ് ജയ്പൂര്‍ കുടുംബം ശ്രീശാന്തിനെ വരനായി സ്വന്തമാക്കാന്‍ ഒരുങ്ങിയത്. വിവാഹ സമയത്ത് 80 കോടി രൂപ ശ്രീശാന്തിന് നല്‍കാനായി രാജകുടുംബം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ശ്രീശാന്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ ഒത്തുകളി വിവാദത്തിനിടെ കേട്ട ബ്ലാക്ബറി ഫോണ്‍ സമ്മാനവുമായി ഈ പെണ്‍കുട്ടിക്ക് ബന്ധമില്ല. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയും ഇതല്ല എന്നാണ് വിവരങ്ങള്‍ . ശ്രീശാന്തുമായി ബന്ധപ്പെടുത്തി പ്രമുഖ നടിമാരുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പുറത്തുവന്നിരുന്നു. നടി ലക്ഷ്മിറായിയും ശ്രീശാന്തും ഗോസിപ്പുകോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പുതിയ വാര്‍ത്തകളെകുറിച്ച് ശ്രീശാന്തിന്റെ രക്ഷിതാക്കള്‍ പ്രതികരിച്ചിട്ടില്ല.
എന്തായാലും, ഒത്തുകളിയില്‍ അകത്തായെങ്കിലും ശ്രീശാന്തിനെ ഉപേക്ഷിക്കാന്‍ പെണ്‍കുട്ടി തയ്യാറായിട്ടില്ലെന്നത് ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
എന്തായാലും, ഒത്തുകളിയില്‍ അകത്തായെങ്കിലും ശ്രീശാന്തിനെ ഉപേക്ഷിക്കാന്‍ പെണ്‍കുട്ടി തയ്യാറായിട്ടില്ലെന്നത് ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment