Latest News

ഉറുഗ്വായ്യെ കീഴടക്കി ബ്രസീല്‍ ഫൈനലില്‍


ബെലോ ഹൊറിസോണ്ടോ: 63 വര്‍ഷം മുമ്പ് ലോകകപ്പ് ഫൈനലില്‍ നേരിട്ട തോല്‍വിക്ക് മഞ്ഞപ്പട പകരം വീട്ടി. ഉറുഗ്വായ്യെ 2-1ന് കീഴടക്കി നിലവിലെ ജേതാക്കളായ ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബാളിന്‍െറ ഫൈനലിലെത്തി. 27ാം മിനിറ്റില്‍ ഫ്രെഡും 86ാം മിനിറ്റില്‍ പൗളിഞ്ഞോയുമാണ് ബ്രസീലിന്‍െറ ഗോള്‍ നേടിയത്. 48ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയുടെ വകയായിരുന്നു ഉറുഗ്വായ്യുടെ ഗോള്‍.

വാശിയേറിയ കളിയില്‍ മിനിറ്റുകളില്‍ മധ്യനിരയില്‍ കറങ്ങാതെ നേരിട്ട് ആക്രമണത്തിനാണ് ഇരുടീമുകളും മുന്‍തൂക്കം നല്‍കിയത്. ഡീഗോ ഫോര്‍ലാനും ലൂയ സുവാരസുമടങ്ങിയ ഉറുഗ്വായ് മുന്നേറ്റ നിരയാണ് ആക്രമണത്തില്‍ മികച്ചുനിന്നത്. 14ാം മിനിറ്റിലാണ് ഫോര്‍ലാന്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയത്്. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഉറുഗ്വായ് ക്യാപ്റ്റന്‍ ഡീഗോ ലുഗാനോയെ ബോക്സിനുള്ളില്‍ വെച്ച് ബ്രസീല്‍ പ്രതിരോധ താരം ഡേവിഡ് യൂയിസ് വ്ളിച്ച് താഴെയിട്ടു.
റഫറി പെനാല്‍റ്റി കിക്ക് വിളിച്ചു. ലൂയിസിന് മഞ്ഞക്കാര്‍ഡും. എസ്റ്റേഡിയോ മിനീറോ നിശ്ശബ്ദമായി. ഫോര്‍ലാന്‍െറ കിക്ക് ഇടതുകൈകൊണ്ട് ഗോളി യൂലിയോ സീസര്‍ കോര്‍ണറിലേക്ക് രക്ഷപ്പെടുത്തി. ഇതോടെ ശ്വാസമടക്കി നിന്ന കാണികള്‍ സാഗരഗര്‍ജനം തീര്‍ത്തു.
പെനാല്‍റ്റി ഗോളില്‍നിന്ന് രക്ഷപ്പെട്ടതിന്‍െറ ആവേശത്തില്‍ പിന്നീട് മഞ്ഞപ്പട നിരവധി മുന്നേറ്റങ്ങള്‍ നടത്തി. നെയ്മറും ഹള്‍ക്കും ഉറുഗ്വായ് പ്രദേശത്ത് ഭീതി പരത്തി. 27ാം മിനിറ്റില്‍ ഹള്‍ക്കിന്‍െറ ഷോട്ട് എതിര്‍നിരയെ പേടിപ്പിച്ചെങ്കിലും ബാറിന് മുകളിലൂടെ പറന്നു.
പിന്നീട് ഫോര്‍ലാന്‍െറ ഗോള്‍ശ്രമവും പാഴായി. 41ാം മിനിറ്റില്‍ ലൂയി ഗുസ്താവോയുടെ പാസ് നെഞ്ചില്‍ സ്വീകരിച്ച നെയ്മര്‍ ലക്ഷ്യത്തിലേക്ക് തൊടുതൊടുത്തെങ്കിലും ഉറുഗ്വായ് ഗോളി ഫെര്‍ണാണ്ടോ മുസ്ലേര തട്ടിയകറ്റി. പന്ത് എത്തിയത് ഫെഡിന് നേരെ. പൂര്‍ണതയോടെയല്ലെങ്കിലും ഫ്രെഡ് പന്ത്വലയിലെത്തിച്ചു.
48ാം മിനിറ്റില്‍ ബ്രസീല്‍ ഗോള്‍മുഖത്തിന് മുന്നില്‍ വെച്ച് തിയാഗോ സില്‍വ കൂട്ടുകാരന്‍ മാഴ്സലോക്ക് നല്‍കിയ പാസ് തട്ടിയെടുത്താണ് കവാനി സമനിലഗോള്‍ നേടിയത്. അവസാനം പൗളിഞ്ഞോയുടെ വിജയഗോളും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.