Latest News

മണിപ്പാല്‍: ബലാല്‍സംഗ ശേഷം പ്രതി വിഷം കഴിച്ചു; അതേ ആശുപത്രിയില്‍ ചികില്‍സക്കെത്തി

മണിപ്പാല്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ വിദ്യാര്‍ത്ഥിനി കിടക്കുന്ന അതേ ആശുപത്രിയില്‍ ചികില്‍സക്കെത്തി. പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത് ഇതുവഴിയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

പ്രതിയായ യോഗേഷാണ് സംഭവത്തിനു ശേഷം എലി വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് പെണ്‍കുട്ടി ചികില്‍സയില്‍ കഴിയുന്ന അതേ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ഇയാള്‍ ചികില്‍സയില്‍ കഴിഞ്ഞതായി പൊലീസ് പറഞ്ഞു.

ഈ വിവരമറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ള പ്രതികളും വലയിലായി.

മൂന്ന് പേരാണ് ബലാല്‍സംഗ കേസിലുള്ളത്. ഇവരില്‍ യോഗേഷ്,ഹരി എന്നിവരാണ് പിടിയിലായത്. മൂന്നാമനായ ആനന്ദ് പൊലീസ് വലിയിലായതായി അറിയുന്നു. ഇവരില്‍ ഒരാള്‍ ഓട്ടോ ഡ്രൈവറാണ്. മറ്റേയാള്‍ കാര്‍ ഡ്രൈവറും. മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമാവും.

പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യം ഉന്നയിച്ച് തെരുവിലിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.