സമ്മാനവും അനുമാനവും ഡള്ളാസിലെ ബാങ്കറായ ഡി ആന്‍ഡ്രൂ ബീലിന്റെ പേരിലാണ് അറിയപ്പെടുന്നത്. നമ്പര്‍ സിദ്ധാന്തങ്ങളില്‍ അതീവ താല്‍പ്പര്യമുള്ള ഇദ്ദേഹമാണ് ബീല് പ്രൈസിനുള്ള ഫണ്ട് നല്‍കുന്നത്. ബീല് അനുമാനത്തിനു പരിഹാരം കാണുകയോ സമാനമായ മറ്റൊരു ഉദാഹരണം നല്‍കുകയോ ചെയ്യുന്നയാള്‍ക്ക് സമ്മാനം ലഭിക്കും. ഇതിനു സമാനമായ ഫെര്‍മാറ്റ്സ് ലാസ്റ്റ് തിയറം എന്ന അനുമാനം 1990ല്‍ ആന്‍ഡ്രൂ വൈല്‍സ്, റിച്ചാര്‍ഡ് ടെയ്ലര് എന്നിവര്‍ ചേര്‍ന്നു പരിഹരിച്ചിരുന്നു.
1997ലാണ് ആന്‍ഡ്രൂ ബീല്, ഈ അനുമാനത്തിന് ആദ്യമായി സമ്മാനം പ്രഖ്യാപിച്ചത്. അന്ന് ഒരു ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. എന്നാല്‍, ഇന്നുവരെ ആര്‍ക്കും അതിനു പരിഹാരം കണെ്ടത്താനായില്ല. അതേത്തുടര്‍ന്നാണ് സമ്മാനത്തുക വര്‍ധിപ്പിച്ചത്. യുവജനങ്ങളെ ഗണിതത്തിലേക്ക് ആകര്‍ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബീല് പറഞ്ഞു.
ഇതാദ്യമായല്ല ഒരു ഗണിതപ്രശ്നത്തിനു 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുന്നത്. 2000ല്‍ 10 ലക്ഷം ഡോളറിന്റെ ഏഴു ചോദ്യങ്ങള്‍ ക്ലേ മാത്തമാറ്റിക്സ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചിരുന്നു. മില്ലേനിയം പ്രോബ്ലംസ് എന്നാണിത് അറിയപ്പെട്ടത്.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment