Latest News

നയന്‍ന്താരയെ നായികയാക്കി കഹാനി ഒക്ടോബറിലെത്തും

ദക്ഷിണേന്ത്യന്‍ സൂപ്പര്‍നായിക നയന്‍ന്താര നായികയായി കഹാനിയുടെ തമിഴ്, തെലുങ്ക് പതിപ്പ് ഒക്ടോബറില്‍ തീയേറ്ററുകളിലെത്തും. അനാമിക എന്നാണ് ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ കഹാനിയുടെ തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്.

വിദ്യാ ബാലന്‍ അവിസ്മരണീയമാക്കിയ നായികാ വേഷം തമിഴ് പതിപ്പില്‍ നയന്താര അഭിനയിച്ച് തകര്‍ക്കുമെന്ന് കരുതാം. ഏറെ നാളത്തെ ഇടവേളയക്ക് ശേഷം സിനിമയില്‍ സജീവമാകുന്ന നയന്‍സിന് ചിത്രം ബിഗ് ബ്രേക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് നയന്താര പറഞ്ഞു.

ലണ്ടനില്‍ നിന്നും, കാണാതായ തന്റെ ഭര്‍ത്താവിനെത്തേടി കൊല്‍ക്കത്തയിലെത്തുന്ന ഗര്‍ഭിണിയായ യുവതിയുവടെ കഥയാണ് കഹാനി പറഞ്ഞത്. എന്നാല്‍ അവള്‍ക്ക് പലയിടത്തും നീതി നിഷേധിക്കപ്പെടുകയാണുണ്ടായത്. സംവിധായകനായ സുജയ്‌ഘോഷാണ് കഹാനിയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയത്.

‘ഹാപ്പി ഡേയ്‌സ്’ ഉള്‍പ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശേഖര്‍ കമ്മുലയാണ് ചിത്രം തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യുന്നത്. അനാമികയുടെ തമിഴ് പതിപ്പിലൂടെ കമ്മൂല തമിഴിലെ തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

കഹാനിയുടെ തിരക്കഥയാണ് അനാമികയ്ക്കും. എന്നാല്‍ തെലുങ്കില്‍ ചിത്രത്തിന് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അനാമിക പോലൊരു ചിത്രം സംവിധാനം ചെയ്യുന്നത് കടുത്ത വെല്ലുവിളിയാമെന്ന് ശേഖര്‍ കമ്മൂല പറഞ്ഞു. എംഎം കീരവാണിയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.