Latest News

വിവാഹ തട്ടിപ്പ്; സിനിമ സീരിയല്‍ നടന്‍ ആദിത്യന്‍ അറസ്റ്റില്‍

കണ്ണൂര്‍: വിവാഹ തട്ടിപ്പു നടത്തിയെന്ന കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് സിനിമ സീരിയല്‍ നടന്‍ ആദിത്യനെ പോലീസ് അറസ്റ്റു ചെയ്തു. വിവാഹനിശ്ചയം നടത്തുകയും നാലുലക്ഷത്തോളം രൂപ വാങ്ങുകയും ചെയ്തശേഷം മറ്റൊരാളെ വിവാഹം കഴിച്ചെന്നാണ് യുവതിയുടെ പരാതി.

കൊല്ലത്തെ വീട്ടില്‍ നിന്ന് രാത്രി ടൗണ്‍ പോലീസ് പിടികൂടിയ ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ കണ്ണൂരിലെത്തിച്ചു. കണ്ണൂര്‍ കക്കാട് സ്വദേശിനിയാണ് പരാതിക്കാരി. കഴിഞ്ഞവര്‍ഷം യുവതിയുമായി ഗുരുവായൂരില്‍ വച്ച് വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് പലതവണയായി നാലുലക്ഷത്തോളം രൂപ യുവതിയുടെ വീട്ടുകാരില്‍നിന്നു കൈക്കലാക്കി. ഇതിനുശേഷം ആദിത്യന്‍ മറ്റൊരു വിവാഹം കഴിച്ചുവെന്നാണ് പരാതി.

അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനായ ആദിത്യന്‍. റിഥം ഉള്‍പ്പെടെ പത്തോളം സിനിമകളിലും സീരിയലുകളിലും ആദിത്യന്‍ വേഷമിട്ടിട്ടുണ്ട്.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.