Latest News

ഷഹനാസ് ഹംസ കൊലക്കേസ്: ഏഴാംഘട്ട വിചാരണ പൂര്‍ത്തിയായി

ഷഹനാസ് ഹംസ
കൊച്ചി: കോളിളക്കം സൃഷ്ടിച്ച കാസര്‍കോട് പളളിക്കരയിലെ ഷഹനാസ് ഹംസ കൊലക്കേസില്‍ ഏഴാംഘട്ട വിചാരണ പൂര്‍ത്തിയായി. സാക്ഷിവിസ്താരം കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കോടതി അടുത്താഴ്ച ചോദ്യംചെയ്യും.

കല്ല്യാശ്ശേരി സ്വദേശി എ.സി.അബ്ദുള്ള എന്ന പ്രതി മാത്രമാണ് ഏഴാംഘട്ട വിചാരണയിലുള്ളത്. ആറുഘട്ടങ്ങളിലായി നടത്തിയ വിചാരണകള്‍ എട്ടു പ്രതികളെ ശിക്ഷിച്ചിരുന്നു.

1989 ഏപ്രില്‍ 29 ന് രാത്രി പത്തരമണിയോടെയാണ് സ്വകാര്യ ബസ് ഉടമ കൂടിയായ പള്ളിക്കര മൗവ്വലിലെ ഷഹനാസ് ഹംസ കൊല്ലപ്പെടുന്നത്. പൊയ്‌നാച്ചി ദേശീയ പാതയിലായിരുന്നു നാടിനെ നടുക്കിയ ആദ്യത്തെ അധോലോക കൊലപാതകം.

തന്റെ മാരുതികാര്‍ ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് പോവുകയായിരുന്ന ഹംസയെ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍തടഞ്ഞു നിര്‍ത്തിവെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പോലീസും, െ്രെകബ്രാഞ്ചും അന്വോഷണം നടത്തിയ ഈ കേസിന് തുമ്പില്ലാതെ പോയപ്പോള്‍ സി.ബി.ഐ. യെ അന്വോഷണമേല്‍പ്പിക്കുകയായിരുന്നു.

സി.ബി.ഐ.അന്വോഷണത്തില്‍ 19 പ്രതികളെ കണ്ടെത്തി. മംഗലാപുരത്തിനടുത്ത് ഒന്‍പത് കോടിയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം ഡി.ആര്‍.ഐ. പിടികൂടിയ സംഭവമാണ് അധോലോക കൊലപാതകത്തിനിടയാക്കിയതെന്നായിരുന്നു സി.ബി.ഐ. യുടെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ച വിവരം ഹംസയും, പള്ളിക്കര കല്ലിങ്കാല്‍ സ്വദേശിയായ അബൂബക്കറും ഡി.ആര്‍.ഐ.ക്ക് ഒറ്റ് കൊടുത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍. സ്വര്‍ണ്ണകള്ളക്കടത്ത് ഒറ്റിക്കൊടുത്ത് ഇന്‍ഫോര്‍മറായ ഹംസയും കൂട്ടാളിയും ഒരു കോടി കമ്മീഷന്‍ കൈപ്പറ്റിയെന്ന വിരോധമാണ് കൊലപാതകത്തിനിടയാക്കിയതെന്നും സി.ബി.ഐ. കണ്ടെത്തിയിരുന്നു
പ്രതികളെ പലപ്പോഴായി പിടികൂടിയാണ് വിചരണചെയ്തത്.

ഇപ്പോള്‍ വിചാരണ നേരിടുന്ന എ.സി.അബ്ദുള്ള പിടികൂടപ്പെട്ടശേഷം ജയിലില്‍ കഴിയവെയാണ് രക്ഷപ്പെട്ടത്. പ്രതിയെ പിന്നീട് 2011 ജനവരിയിലാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി പാകിസ്താന്‍ അബ്ദുള്‍ റഹിമാന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ ഇനി പിടികൂടാനുണ്ട്. പാകിസ്താന്‍ അബ്ദുള്‍ റഹിമാന്‍ എന്ന കാസര്‍കോട് സ്വദേശി ദുബായില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് സി.ബി.ഐ. കരുതുന്നത്.
കൊല്ലപ്പെട്ട ഹംസയുടെ ഭാര്യ സൈഫുന്നീസയാണ് മുഖ്യസാക്ഷി.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.