Latest News

കപ്പലില്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

ഉദുമ: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്ത് റാഞ്ചിയ കപ്പലില്‍ ജീവനക്കാരെയായ ഉദുമ പാലക്കുന്ന് കെ വി നിലയത്തിലെ വി കെ ബാബു (34), കളനാട് കീഴൂര്‍ നടക്കാലിലെ വസന്തകുമാര്‍ (36) എന്നിവരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) ആവശ്യപ്പെട്ടു. 

ഈ ആവശ്യമുന്നിയിച്ചുള്ള നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എംഎല്‍എ ഫാക്‌സ് സന്ദേശം അയച്ചു. 

തുര്‍ക്കി കമ്പനിയുടെ എം വി കോട്ടണ്‍ എന്ന കപ്പലാണ് ഞായറാഴ്ച കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ബാബുവും വസന്തകുമാറുമടക്കം 24 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.