ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ആവശ്യമുയര്‍ന്നിരുന്നു. ഉടന്‍ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത പൊലീസ് പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
തിങ്കളാഴ്ചയാണ് യുട്യൂബില്‍ മര്‍ദന ദൃശ്യം പ്രചരിച്ച് തുടങ്ങിയത്. ഇന്ത്യന്‍ ഡ്രൈവര്‍ ഓടിച്ച വാഹനം തന്‍െറ കാറില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത്. വാഹനം പിന്തുടര്‍ന്ന ഇയാള്‍ ഡ്രൈവറോട് നിര്‍ത്താന്‍ ആക്രോശിച്ചു. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ഡ്രൈവറെ തലയില്‍ ധരിക്കുന്ന ഇഖാല്‍ കൊണ്ട് മര്‍ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
വഴിയേപോയ മറ്റൊരാള്‍ തടഞ്ഞപ്പോഴാണ് ഇയാള്‍ മര്‍ദനം നിര്‍ത്തിയത്. ദൃശ്യം യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേര്‍ ട്വിറ്ററിലൂടെ ദുബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 40ഓളം പരാതികളാണ് ദുബൈ പൊലീസിന് ലഭിച്ചത്.
യു.എ.ഇയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിക്കാത്ത പ്രവൃത്തിയാണ് ഉദ്യോഗസ്ഥന്‍ ചെയ്തതെന്ന് ദുബൈ പൊലീസ് ഉപ മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു.
യു.എ.ഇയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിക്കാത്ത പ്രവൃത്തിയാണ് ഉദ്യോഗസ്ഥന്‍ ചെയ്തതെന്ന് ദുബൈ പൊലീസ് ഉപ മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നത് കുറ്റകൃത്യത്തിന്‍െറ ഗൗരവം കൂട്ടുന്നു. ആരും നിയമത്തിന് അതീതരല്ല. നിസ്സാര അപകടത്തിന്‍െറ പേരിലാണ് ആക്രമണം നടന്നത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണത്തിന് പബ്ളിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡ്രൈവറെ മര്‍ദിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുട്യൂബിലിട്ടയാള്‍ക്കെതിരെ ഉദ്യോഗസ്ഥന്‍െറ കുടുംബം പരാതി നല്‍കി. ഇങ്ങനെ ചെയ്യുന്നത് യു.എ.ഇ സൈബര്‍ നിയമപ്രകാരം കുറ്റകൃത്യമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment