കോഴിക്കോട്: പരിശുദ്ധ റമസാനില്‍ പാര്‍ട്ടി ഘടകങ്ങളും റിലീഫ് കമ്മിറ്റികളും നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങളും സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാനുദ്ദേശിക്കുന്ന ബൈത്തുറഹ്മ പദ്ധതിയും വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കാലവര്‍ഷക്കെടുതിയും പകര്‍ച്ച വ്യാധികളും മൂലം കഷ്ടപ്പെടുന്ന നിരവധിപേര്‍ നാടിന്റെ നാനാഭാഗങ്ങളിലായി പരസഹായം പ്രതീക്ഷിച്ച് കഴിഞ്ഞുകൂടുന്നുണ്ട്. ജീവിത പ്രയാസങ്ങള്‍ കാരണം കഷ്ടപ്പാടനുഭവിക്കുന്നവരുടെ പ്രയാസങ്ങള്‍ പരിഹരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. തീരപ്രദേശങ്ങളിലും മലയോര ആദിവാസി മേഖലകളിലും വറുതിയുടെ നാളുകളാണിപ്പോള്‍. ഈ മേഖലകളില്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രദേശങ്ങളിലും റമസാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റിലീഫ് കമ്മിറ്റികള്‍ സജീവ ശ്രദ്ധചെലുത്തണം.
ബൈത്തുറഹ്മ ഭവനപദ്ധതി സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടന കര്‍മ്മം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗദിനമായ ഓഗസ്ത് ഒന്നിന് വ്യാഴാഴ്ച കോഴിക്കോട്ട് വെച്ച് നടക്കുകയാണ്. പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആയിരം കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനാണ് സംസ്ഥാന മുസ്‌ലിംലീഗ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ മുസ്‌ലിംലീഗ് നടത്തിയ മുഴുവന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സഹായ സഹകരണങ്ങളും പിന്തുണയും നല്‍കിയവരോടുള്ള കൃതജ്ഞത അറിയിക്കുന്നതോടൊപ്പം സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്ന ഈ പദ്ധതിയുടെ വിജയത്തിനായി കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഴുവനാളുകളുടെയും സഹകരണം പ്രതീക്ഷിക്കുകയാണ്. പദ്ധതിയുടെ സമ്പൂര്‍ണ്ണ വിജയത്തിനായി പാര്‍ട്ടി കമ്മിറ്റികളും പോഷക ഘടകങ്ങളും അഭ്യുദയ കാംക്ഷികളും സജീവമായി രംഗത്തിറങ്ങണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment