Latest News

സോളാര്‍ ഉള്‍പ്പെടെ തട്ടിപ്പുകേസുകള്‍ സിബിഐക്ക്

തിരുവനന്തപുരം: സോളാർ തട്ടിപ്പുൾപ്പെടെ സരിത എസ് നായ‌ർ,​ ശാലു മേനോൻ,​ ബിജു രാധാകൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെട്ട കേസുകൾ സി.ബി.ഐക്ക് വിടാൻ ആലോചന.
ശനിയാഴ്ച വൈകുന്നേരം ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ അടിയന്തരയോഗത്തിൽ ഇതു സംബന്ധിച്ച് ചർച്ച നടന്നതായാണ് സൂചന. 

യോഗത്തിൽ പങ്കെടുക്കാൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഡി.ജി.പി ബാലസുബ്രമണ്യം,​ എ.ഡി.ജി.പി ഹേമചന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
സംസ്ഥാനം ഇളകിമറിയുന്ന തട്ടിപ്പുകേസുകൾ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിടയുണ്ട്. കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ള പല ഉന്നതരും ഉദ്യോഗസ്ഥരും വിവാദത്തിൽ കുടുങ്ങിയതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. 

കേസ് പരിഗണിക്കുന്പോൾ സർക്കാരിന്റെ അഭിപ്രായം കോടതി ആരായുമെന്നുള്ളത് ഉറപ്പാണ്. ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കണമെന്നത് ശനിയാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയാണെങ്കിൽ കോടതി അതനുസരിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കും.
തിങ്കളാഴ്ച നിയമസഭ കൂടുന്നതു കൂടി കണക്കിലെടുത്തായിരിക്കും സർക്കാരിന്റെ തീരുമാനം. സി.ബി.ഐക്ക് വിട്ടാൽ തൽക്കാലം പിടിച്ചുനിൽക്കാനുള്ള അവസരം സർക്കാരിനു ലഭിക്കും.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.