Latest News

എട്ടു കോടി രൂപയുണ്ടെങ്കില്‍ ഇനി തലയും മാറ്റിവയ്ക്കാം

റോം: എല്ലാ അവയവവും മാറ്റിവയ്ക്കാമെങ്കിൽ എന്തുകൊണ്ട് തലയും മാറ്റിക്കൂടാ എന്ന ലക്ഷ്യത്തോടെ ശാസ്ത്രജ്ഞരും ഡോക്ടർമാരും ഇതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് ആക്കം വർദ്ധിപ്പിച്ചു. ഡോ.റോബർട്ട് വൈറ്റ് എന്ന ന്യൂറോ സർജൻ 1970 ൽ രണ്ട് കുരങ്ങുകളുടെ തല മാറ്റിവച്ച് ചരിത്രം സൃഷ്ടിച്ചതിനെത്തുടർന്ന് തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചുള്ള ച‌ർച്ചകൾ സജീവമായെങ്കിലും പിന്നീട് മാറ്റാതെ തന്നെ തലയിലെ പല അസുഖങ്ങളും ചികിത്സിച്ച് ഭേദമാക്കാം എന്ന സ്ഥിതി വന്നതോടെ ശ്രദ്ധ അതിലേക്കായി.

ഇറ്റലിയിൽ ടൂറിനിലെ അഡ്വാൻസ്ഡ് ന്യൂറോ മോഡുലേഷൻ ഗ്രൂപ്പാണ് തല മാറ്റിവയ്ക്കലിന് ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ദാതാവിന്റെ തല സ്വീകർത്താവിന്റെ തലയുമായി കൂട്ടിച്ചേർക്കുന്നതിനുള്ള പ്രധാന തടസമായ സുഷു‌മ്‌ന നാഡി ഏകോപനം ഇപ്പോൾ സാദ്ധ്യമാണെന്ന് ഈ ഗ്രൂപ്പ് പറയുന്നു. അപ്പോൾ പിന്നെ തടസമെന്തായിരിക്കാം?​ പണംതന്നെ. ഒരു തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് എട്ടു കോടിയോളം രൂപ ചെലവുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.