പ്രതിയുടെ പെരുമയും പ്രശസ്തിയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന് അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. ഇതേതുടര്‍ന്ന് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഡി.എസ്.നോബന്‍ ശാലുവിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്നാണ് ശാലുവിനെ കോടതിയില്‍ എത്തിച്ചത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത 76 ലക്ഷത്തിന്‍െറ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാണ് ശാലു മേനോന്‍. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെയും ശാലുവിനെയും ഒരുമിച്ചും ഒറ്റക്കും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.
മണക്കാട് സ്വദേശി റാഫിഖ് അലിയില്‍ നിന്ന് ശാലു രണ്ട് തവണയായി 25 ലക്ഷം നേരിട്ട് വാങ്ങിയെന്ന് അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഗഡു അഞ്ച് ലക്ഷം കൈപ്പറ്റിയത് റാഫിഖ് അലിയുടെ വീട്ടിലെത്തിയ ശാലുവും ബിജുവും ചേര്‍ന്നാണെങ്കില്‍ രണ്ടാം ഗഡു എറണാകുളത്തെ പ്രശസ്തമായ തുണിക്കടയില്‍ വെച്ചാണ് കൈമാറിയത്. ഇതിനുപുറമെ റാഫിഖ് അലിയില്‍നിന്ന് ബിജു 21 ലക്ഷം കൈപ്പറ്റിയപ്പോഴും ശാലു കൂടെയുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
തട്ടിപ്പ് വഴി ലഭിച്ച തുക ശാലുവിന്റെ ചങ്ങനാശ്ശേരിയിലെ ആഡംബര വീടിന്‍െറയും നൃത്ത വിദ്യാലയത്തിന്റെയും നിര്‍മാണത്തിനും കാര്‍ വാങ്ങുന്നതിനുമായി വിനിയോഗിച്ചു. ബിജു കബളിപ്പിച്ച് സ്വന്തമാക്കിയ തുക പല അവസരങ്ങളിലും ശാലു കൈപ്പറ്റിയതിനും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം രഹസ്യ കേന്ദ്രത്തിലും സ്വന്തക്കാര്‍ക്കും ഒളിപ്പിക്കാനായി നല്‍കി. ഒളിപ്പിച്ച പണത്തിന് പുറമെ തട്ടിപ്പ് പണം കൊണ്ട് ബിജു ശാലുവിന് വാങ്ങിയ സ്വര്‍ണാഭരണങ്ങളും ആഡംബര കാറും കണ്ടെത്താനാണ് ശാലുവിനെ കസ്റ്റഡിയില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment