കാസര്‍കോട: അണങ്കൂര്‍ ജെ.പി.കോളനിയില്‍ യുവാവ് കുത്തേറ്റ് മരിച്ചതിനെതുടര്‍ന്ന് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന കാസര്‍കോട്ട് ഉത്തരമേഖലാ എ ഡി ജി പി. എന്‍ ശങ്കര്‍റെഡ്ഡി തിങ്കളാഴ്ച രാവിലെ കാസര്‍കോട്ടെത്തി. ഇദ്ദേഹം ഉന്നത പോലീസുദ്യോഗസ്ഥരുമായി ക്രമസമാധാനപാലനം സംബന്ധിച്ച് ചര്‍ച്ച നടത്തി.
യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ അന്വേഷണം കാസര്‍കോട് സി.ഐയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകവുമായി ഏഴു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ജെ പി കോളനിയിലെ അക്ഷയ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്

തിങ്കളാഴ്ച കടകള്‍ പൂര്‍ണമായും തുറക്കുകയും ബസുകളും വാഹനങ്ങളും നിരത്തിലിറങ്ങുകയും ചെയ്തതോടെയാണ് കാസര്‍കോട് സാധാരണ നിലയിലേക്ക് മടങ്ങി
ജൂലൈ 13 വരെ കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ നിലവിലുണ്ട്. ബൈക്ക് യാത്രയ്ക്കും നിയന്ത്രണം ഏര്‍പെടുത്തി. വൈകിട്ട് ആറ് മണിമുതല്‍ രാവിലെ ആറ് മണിവരെ ബൈക്ക് യാത്ര നിരോധിച്ചിട്ടുണ്ട്. പകല്‍ ബൈക്കുകളില്‍ ഒരാള്‍മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നും പോലീസ് അറിയിച്ചു.

ബൈക്കുകളില്‍ എത്തിയാണ് എല്ലാ അക്രമങ്ങളും നടത്തുന്നതെന്ന് വ്യക്തമായതിനെതുടര്‍ന്നാണ് ബൈക്ക് യാത്ര രാത്രിയില്‍ നിരോധിക്കുകയും പകല്‍ നിയന്ത്രണം ഏര്‍പെടുത്തുകയും ചെയ്തത്.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment