കൊച്ചി: ബിജു രാധാകൃഷ്ണന്റെ പേരില്‍ പ്രചരിച്ച കത്തിനെതിരെ അഭിഭാഷകന്‍ രംഗത്ത്. ജയിലില്‍ നിന്ന് ശാലുമേനോന് അയച്ചതായി പറയുന്ന കത്താണ് രാവിലെ മുതല്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
എന്റെ ശാലുവിന് എന്നു തുടങ്ങുന്ന ബിജു രാധാകൃഷ്ണന്റെ കത്തില്‍ ആദ്യ രണ്ട് പേജുകള്‍ കഴിഞ്ഞാല്‍ മൊത്തം വിശദീകരിച്ചിരിക്കുന്നത് അന്വേഷണത്തിലെ പാളിച്ചകളെയും ഇടപെടലുകളെയും കുറിച്ചാണ്.
എന്റെ ശാലുവിന് എന്നു തുടങ്ങുന്ന ബിജു രാധാകൃഷ്ണന്റെ കത്തില്‍ ആദ്യ രണ്ട് പേജുകള്‍ കഴിഞ്ഞാല്‍ മൊത്തം വിശദീകരിച്ചിരിക്കുന്നത് അന്വേഷണത്തിലെ പാളിച്ചകളെയും ഇടപെടലുകളെയും കുറിച്ചാണ്.
ശാലു അറസ്റ്റിലാവാതിരിക്കാന്‍ താന്‍ കീഴടങ്ങിയതാണെന്ന് ബിജു കത്തില്‍ പറയുന്നു. സരിതയുമായി കെ ബി ഗണേഷ് കുമാര്‍ അഞ്ഞൂറിലേറെ ഫോണ്‍ കോള്‍ ചെയ്തിട്ടുണ്ട്. പലതും പാതിരാത്രിയിലാണ്. കോയമ്പത്തൂരിലെ ഹോട്ടലില്‍ സെപ്തംബര്‍ 21ന് സരിതയും ഗണേഷും ഒരുമിച്ചു കഴിഞ്ഞു. ആലുവ ജനസേവ ശിശുഭവനില്‍ ഇരുവരും വേദിപങ്കിട്ടെന്നും കത്തില്‍ പറയുന്നു.
കത്ത് പുറത്തുവന്നയുടനെ ജനസേവ ശിശുഭവന്‍ ഡയറക്ടര്‍ ജോസ് മാവേലി ഇരുവരും ഒരേ ചടങ്ങില്‍ പങ്കെടുത്തതിന്റെ ഫോട്ടോ പുറത്തുവിട്ടു. ബിജു ജനസേവ ശിശുഭവന് ധനസഹായം നല്‍കിയെന്നും ജോസ് മാവേലി പറഞ്ഞു.
ബാലരാമപുരത്ത് സരതയുമൊത്ത് ഗണേഷ് പുതിയ കമ്പനിക്ക് പദ്ധതിയിട്ടെന്നും ബിജുവിന്റെ കത്തിലുണ്ട്. ജിക്കുവിനെയും സലിം രാജിനെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? സരിതയുടെ സന്തതസഹചാരിയായ തിരുവനന്തപുരത്തെ അഭിഭാഷകയെ ചോദ്യംചെയ്യാത്തത് എന്തുകൊണ്ടാണ്? സരിതയുടെ അമ്മയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? ഇങ്ങനെയെല്ലാം ബിജു കത്തില്‍ ചോദിക്കുന്നു.
അതേസമയം കത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ബിജുവിന്റെ അഭിഭാഷകന്‍ സംശയം പ്രകടിപ്പിച്ചു. അറസ്റ്റിലായ ശേഷം രണ്ട് തവണ സംസാരിച്ചപ്പോഴും ബിജു ഇങ്ങനെയൊരു കത്തിന്റെ കാര്യം പറഞ്ഞിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
അറസ്റ്റിലായപ്പോള്‍ മീശ വടിച്ച് രൂപം മാറിയ സ്ഥിതിയിലായിരുന്നു ബിജു. കീഴടങ്ങിയ തന്നെക്കൊണ്ട് മീശ വടിപ്പിച്ചത് പോലീസാണെന്നും ബിജുവിന്റേതായ കത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്.
അറസ്റ്റിലായപ്പോള്‍ മീശ വടിച്ച് രൂപം മാറിയ സ്ഥിതിയിലായിരുന്നു ബിജു. കീഴടങ്ങിയ തന്നെക്കൊണ്ട് മീശ വടിപ്പിച്ചത് പോലീസാണെന്നും ബിജുവിന്റേതായ കത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്.
അതേസമയം ഒളിവില്‍ പോയതിന് തൊട്ടുപിന്നാലെ ബിജു രൂപമാറ്റം വരുത്തിയതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. തമിഴ്‌നാട്ടിലെ ഒരു പെട്രോള്‍ പമ്പില്‍ എത്തിയ ബിജുവിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തായത്. ബിജുവിനെ പിന്തുടര്‍ന്ന അന്വേഷണ സംഘത്തിന് നേരത്തെ ഈ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ബിജുവിന്റെ കത്തിന്റെ വിശ്വാസ്യതയെ ഈ ദൃശ്യങ്ങളും ചോദ്യംചെയ്യുന്നു.
അതേസമയം ബിജുവിനെയും സരിതയെയും കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ഈ മാസം 25 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം ബിജുവിനെയും സരിതയെയും കോതമംഗലം മജിസ്‌ട്രേറ്റ് കോടതി ഈ മാസം 25 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment