കുമ്പള: ഫേസ്ബുക്കിലൂടെ വര്‍ഗീയത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ പുത്തിഗെ സ്വദേശി അരുണ്‍ കുമാറി(23)നെ പൊലീസ് തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കി. പ്രവാചകനെ നിന്ദിച്ചും മതവികാരം വൃണപ്പെടുത്തുന്ന തരത്തിലും ഫേസ് ബുക്കില്‍ പരാമര്‍ശം നടത്തിയതിന് ഐ.ടി. ആക്ട് പ്രകാരവും ഐ.പി.സി. 153 എ പ്രകാരവുമാണ് കേസെടുത്ത് അരുണ്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.
അരുണ്‍ കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അരുണിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
സമാനമായ മറ്റൊരു സംഭവത്തില്‍ കാസര്‍കോട് പൊലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ ഒരു വെബ്സൈറ്റില്‍ അഭിപ്രായ പ്രകടനം നടത്തിയതിനാണ് കേസെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment