മംഗലാപുരം: മൂഡബിദ്രി ജൈനക്ഷേത്രത്തില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന 16 വിഗ്രഹങ്ങള്‍ കവര്‍ന്ന കേസില്‍ പോലീസിനെ വെട്ടിച്ച് കടന്ന പ്രധാന പ്രതി ഭുവനേശ്വറില്‍ പിടിയിലായി. ഒഡിഷയിലെ ഭുവനേശ്വര്‍ സ്വദേശിയായ സന്തോഷ്ദാസ് എന്ന ഘനശ്യാം(35) ആണ് കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
ഈ കേസില്‍ ഇയാളുടെ ഭാര്യ കീര്‍ത്തിമോയി മൊഹന്തിയും ഭാര്യാപിതാവ് ദിഗംബര്‍ മൊഹന്തിയും നേരത്തേതന്നെ പിടിയിലായിരുന്നു. ഇവരുടെ വീട്ടില്‍നിന്ന് വിഗ്രഹങ്ങളുടെ ഭാഗങ്ങളും പണവും മറ്റും കണ്ടെടുക്കുകയും ചെയ്തു. ജൂലായ് ആറിനാണ് മൂഡബിദ്രി സിദ്ധാനന്ദ ദര്‍ശന്‍ മന്ദിരത്തിലെ പഞ്ചലോഹംകൊണ്ടും സ്വര്‍ണംകൊണ്ടും നിര്‍മിച്ച വിഗ്രഹങ്ങള്‍ മോഷണംപോയത്. പൗരാണികമായ ഈ വിഗ്രഹങ്ങള്‍ നൂറുകോടിയിലേറെ രൂപ വിലമതിക്കുന്നതാണ്. അലാറംപോലും പ്രവര്‍ത്തിപ്പിക്കാതെ അകത്തുകടന്ന പ്രതികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ശ്രീകോവില്‍ തകര്‍ത്താണ് വിഗ്രഹങ്ങള്‍ മോഷ്ടിച്ചത്. ഇക്കൂട്ടത്തില്‍ അത്യപൂര്‍വമായ, ബാഹുബലി ഇരിക്കുന്ന അവസ്ഥയിലുള്ള വിഗ്രഹവും ഉണ്ടായിരുന്നു. ഇത്തരത്തിലൊരു വിഗ്രഹം മറ്റെവിടെയും ഉള്ളതായി അറിവില്ല.
സി.സി.ടി.വി. ക്യാമറകളില്‍നിന്ന് പ്രതികളെക്കുറിച്ചുള്ള ഏകദേശ വിവരങ്ങള്‍ ലഭിച്ച പോലീസ് അന്വേഷണം ഒഡിഷയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഭുവനേശ്വറിലെ സന്തോഷ്ദാസിന്റെ വീട്ടില്‍നിന്ന് വിഗ്രഹങ്ങളും പണവും കണ്ടെത്തിയത്. പല വിഗ്രഹങ്ങളും ഉരുക്കിയനിലയിലായിരുന്നു. സ്വര്‍ണവിഗ്രഹങ്ങള്‍ കട്ടികളാക്കി. ചിലവ വിറ്റു. സന്തോഷിന്റെ ഭാര്യയെയും അച്ഛനെയും അറസ്റ്റുചെയ്ത് മംഗലാപുരത്തെത്തിച്ചു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Manglore, Karnadaka

No comments:
Post a Comment