Latest News

മാനുഷിക മൂല്യമുള്ള മതബോധമുള്ളവര്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ വരണം: ഉമര്‍ ഹുദവി


കള്ളാര്‍ : മാനുഷിക മൂല്യമുള്ള മതബോധമുള്ളവര്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ വരണമെന്ന് പ്രമുഖ ഇസ്ലാമിക പ്രഭാഷകന്‍ പൂളപ്പാടം ഉമര്‍ ഹുദവി പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്തജമാഅത്തിന് കീഴിലുള്ള മലയോരത്തെ പത്ത് ജമാഅത്തുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ മലയോരമഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ മിസ്ബാഹുല്‍ ഹൂദാ മദ്രസ്സ പരിസരത്ത് സംഘടിപ്പിച്ച മലയോര മഹല്ല് സംഗമത്തില്‍ മതഭൗതിക വിദ്യാഭ്യാസ ബോധവല്‍കരണ ക്ലാസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ ഓഫീസുകളില്‍ നല്‍കേണ്ടസേവനങ്ങള്‍ക്ക് കൈക്കൂലി വാങ്ങുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. ഇതിന് മതബോധമുള്ളവര്‍ സര്‍വ്വീസ് മേഖലകളില്‍ വരണം എന്നാല്‍ പാവപ്പെട്ട ആളുകള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ബോധ്യമുണ്ടാവും. പുതുതലമുറ മതഭൗതിക വിദ്യാഭ്യാസത്തിലൂടെ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കണം.

ഇതിന് മാതൃകാപരമായ നേതൃത്വം നല്‍കാന്‍ മലയോരമേഖലയില്‍ രൂപീകൃതമായ മഹല്ല് കമ്മിറ്റിക്ക് കഴിയണം.സര്‍ക്കാര്‍ അനുവദിക്കുന്ന പലവിധ ആനുകൂല്യങ്ങളും അവബോധമില്ലാത്ത കാരണത്താല്‍ പാഴാവുന്നു.ഗള്‍ഫില്‍ നിന്ന് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ ശമ്പളം ലഭിക്കുമെങ്കിലും സമൂഹത്തിന് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി സംഗമം ഉല്‍ഘാടനം ചെയ്തു.മലയോര മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എം എം മജീദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ച് കെ എം അഹമ്മദ്ഹാജി എം ബി മൊയിതീന്‍ ഹാജി പി എച്ച് അബ്ദുറഹ്മാന്‍ വി പോക്കര്‍ കെ ഉസ്മാന്‍ അബ്ദുല്ല ചാപ്പക്കാല്‍ ഐ അബ്ദുസലാം ബി പി ഉമ്മര്‍ ഇബ്രഹിംഹാജി ഇ ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം ഹസ്സന്‍ കോളിച്ചാല്‍ സ്വാഗതവും എം ബി ഇബ്രാഹിം പാണത്തുര്‍ നന്ദിയും പറഞ്ഞു.



Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.