Latest News

കളിമണ്ണില്‍ ശ്വേതാമേനോന്റെ പ്രസവരംഗം കാണിക്കുന്നുണ്ടെന്ന് സംവിധായകന്‍


കളിമണ്ണില്‍ ശ്വേതാമേനോന്റെ പ്രസവരംഗം കാണിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബ്ലെസിയുടെ വെളിപ്പെടുത്തല്‍. അഞ്ചു സീനിലായിട്ടാണ് പ്രസവം കാണിക്കുന്നതെന്നും ബ്ലെസി പറഞ്ഞു.
ഗര്‍ഭകാലവും പ്രസവവും സിനിമയാക്കണമെന്ന ചിന്ത ആദ്യമുണ്ടായത് ശ്വേതയുടെ ഭര്‍ത്താവ് ശ്രീവല്‍സനായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ക്കായിരുന്നു ആദ്യ എതിര്‍പ്പ്. പിന്നീട് നിരവധി ചര്‍ച്ചകള്‍ക്കുശേഷമാണ് അവര്‍ പ്രസവം ചിത്രീകരിക്കാന്‍ സമ്മതിച്ചത്. ലേബര്‍ റൂമിലെ 45 മിനുറ്റ് രണ്ട് ക്യാമറകള്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ശ്വേതയും സുനില്‍ ഷെട്ടിയും ചേര്‍ന്നുള്ള ഐറ്റം ഡാന്‍സും മുഖ്യ ആകര്‍ഷണമാണ്. മൂന്ന് ഐറ്റം ഡാന്‍സുകളാണ് താന്‍ ചിത്രത്തില്‍ ചെയ്തരിക്കുന്നതെന്ന് ശ്വേത തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുംബൈയിലെ തെരുവില്‍ നടക്കുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അധോലോകബന്ധമുള്ള സുനില്‍ ഷെട്ടിയുടെ കഥാപാത്രത്തെ അന്വേഷിച്ചെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥയുടെ വെഷമാണ് ശ്വേതക്ക്.

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ‘യു/എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ആഗസ്ത് 23ന് കളിമണ്ണ് തീയേറ്ററുകളില്‍ എത്തും. കളിമണ്ണിനു വേണ്ടി നടി ശ്വേതാ മേനോന്റെ ഗര്‍ഭവും പ്രസവവും ചിത്രീകരിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. നിരവധി സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.