Latest News

മോഡിയുടെ 'പട്ടിക്കുട്ടി',​ 'ബുർഖ' പരാമർശങ്ങളെ വിമർശിച്ച ബി.​ജെ.പി വൈസ് പ്രസിഡന്റ് രാജിവച്ചു.

ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ 'പട്ടിക്കുട്ടി',​ 'ബുർഖ' പരാമർശങ്ങളെ വിമർശിച്ച ഡൽഹി ബി.​ജെ.പി വൈസ് പ്രസിഡന്റ് അമീർ റാസാ ഹുസൈൻ രാജിവച്ചു. ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെയാണ് മോഡിയ്ക്കെതിരെ വിമർശനവുമായി പദ്മശ്രീ അവാർഡ് ജേതാവു കൂടിയായ തീയേറ്റർ നടൻ ഹുസൈൻ രംഗത്ത് വന്നത്.

മോഡിയുടെ പ്രസ്താവനകൾ നികൃഷ്ടവും ഭിന്നിപ്പിക്കുന്നതുമാണെന്നും ഇത്തരം പരാമർശങ്ങൾ മുസ്ളീങ്ങളിൽ നിന്നുള്ള പിന്തുണ നഷ്ടപ്പെടാൻ ഇടയാക്കുമെന്നായിരുന്നു അമീർ റാസ ഹുസൈന്റെ പ്രസ്താവന. മോഡി ബി.ജെ.പി നേതാവാണെന്നും എന്നാൽ തന്റെ നേതാവല്ലെന്നും അദ്ദേഹം പറഞ്ഞു.

ചാനലിൽ വാർത്ത വന്നയുടൻ സംസ്ഥാന ബി.ജെ.പി നേതാക്കൾ പ്രതിഷേധവുമായി ദേശീയ നേതൃത്വത്തെ സമീപിച്ചു. തുടർന്നാണ് രാജിവയ്ക്കാൻ ഹുസൈനോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചത്. ഹുസൈൻ രാജിക്കത്ത് നൽകി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.