കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബ് സ്ഥാപകരില്‍ ഒരാളും, കേരള പ്രസ് അക്കാദമി മുന്‍ അദ്ധ്യാപകനുമായ അന്തരിച്ച സി.വി. പാപ്പച്ചന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ജയ്ഹിന്ദ് ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍. ശ്രീനാഥിന്. ഡിസംബര്‍ 23 ന് ചാനലില്‍ സംപ്രേഷണം ചെയ്ത കറുത്ത പൊന്നില്‍ കള്ളക്കലി എന്ന വാര്‍ത്തയ്ക്കാണ് അവാര്‍ഡ്.
പ്രശസ്തി പത്രവും ഫലകവും 20000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ കെ.കെ. മധുസൂദനന്‍, ഇന്ത്യാവിഷന്‍ അസോസിയേറ്റ് എഡിറ്റര്‍ എ. സഹദേവന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ കെ.ജി.ജ്യോതിര്‍ഘോഷ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ജൂലായ് 27 ന് 12 മണിക്ക് പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment