ഉയര്‍ന്ന ജാതിയിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ദലിത് യുവാവായ ഇളവരേശനാണ് മരിച്ചത്. തമിഴ്നാട്ടിലെ ധര്‍മപുരി ആര്‍ട്സ് കോളജിന് സമീപത്തെ ട്രാക്കില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് മൃതദേഹം കാണപ്പെട്ടത്. ധര്‍മപുരി ജില്ലയിലെ നൈകന്‍കോട്ടയിലെ നതാം കോളനിവാസിയാണ് ഇളവരേശന്‍. പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
കഴിഞ്ഞ നവംബറിലാണ് വണ്ണിയാര്‍ സമുദായത്തിലെ എന്‍. ദിവ്യയുമായി ഒളിച്ചോടി ഇളവരേശന്‍ വിവാഹിതനാവുന്നത്. ഇതേതുടര്‍ന്ന് ദിവ്യയുടെ പിതാവ് നാഗരാജന്‍ ആത്മഹത്യ ചെയ്തു. മിശ്രവിവാഹത്തിനെതിരെ എസ്. രാമദോസ്, മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി എന്നിവരുടെ നേതൃത്വത്തില്‍ പി.എം.കെ ശക്തമായ കാമ്പയിന്‍ സംഘടിപ്പിക്കുകയും ജാതിസംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു. നതാം കോളനിയിലെ നൂറുകണക്കിന് വീടുകള്‍ തീവെച്ച് നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
ജൂണ്‍ ഏഴിന് ദിവ്യയുടെ മാതാവ് മദ്രാസ് ഹൈകോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ദിവ്യ ഹാജരാവുകയും മാതാവിനൊപ്പം താല്‍ക്കാലികമായി താമസിക്കുകയാണെന്ന് കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഇളവരേശനുമായുള്ള ബന്ധത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും തീരുമാനമൊന്നും പുറത്തുവന്നിരുന്നില്ല.
ഇതിനിടെ ജൂലൈ മൂന്നിന് കോടതിയില്‍ ഹാജരായ ദിവ്യ ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇളവരേശന്‍െറ മരണം. ജാതിസംഘങ്ങള്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ആരോപണമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment