Latest News

കടലാസ് സംഘടനകളുടെ മറവില്‍ പണം തട്ടല്‍ അന്വേഷിക്കണം: യൂത്ത്‌ലീഗ്

കാസര്‍കോട്: നഗരത്തില്‍ വ്യാപാരികളെയും കെട്ടിട ഉടമകളെയും കരാറുകാരെയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മൈല്‍ചെയ്തും വ്യാജ പരാതികളയച്ചും പണം തട്ടുന്ന സംഘത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് ഖാലിദ് പച്ചക്കാടും ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫും ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് ചീഫിനും വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ടിനും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 

കാസര്‍കോട് നഗരത്തില്‍ ചില കടലാസ് സംഘടനകളുടെയും ഈര്‍ക്കില്‍ പാര്‍ട്ടികളുടെയും മറവില്‍ ചിലര്‍ നടത്തിവന്നിരുന്ന ഗുണ്ടാ പിരിവിനും പിടിച്ചുപറിക്കും വ്യാജ പരാതി നല്‍കി പണം തട്ടുന്നതിനുമെതിരെ ഇടക്കാലത്ത് പോലീസ് ശക്തായ നടപടിയെടുക്കുകയും സംഘത്തിലെ ചിലരെ ജയിലിലടക്കുകയും ചെയ്തിരുന്നു. വീണ്ടും ചില സംഘടനകള്‍ വ്യാപകമായ രീതിയില്‍ നഗരത്തില്‍ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മൈല്‍ ചെയ്തും പണം തട്ടുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്നു. 

ഇക്കാര്യം പരിശോധിച്ച് കടലാസ് സംഘടനകളുടെ പേരില്‍ പണം തട്ടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.