ദില്ലി: മുന്‍ ബോളിവുഡ് താരം മമ്ത കുല്‍ക്കര്‍ണി ഇസ്ലാം മതം സ്വീകരിച്ച ആധ്യാത്മിക പാത സ്വീകരിച്ചതായി റിപ്പോര്‍ട്ട്. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്നിരുന്ന മമ്ത കുല്‍ക്കര്‍ണി വര്‍ഷങ്ങളായി അഭിനയരംഗത്ത് നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ്.
ഇതിനിടെ നാല്പത്തിയൊന്നുകാരിയായ മമ്ത “ഓട്ടോബയോഗ്രഫി ഓഫ് ആന്‍ യോഗിനി” എന്ന പേരില്‍ ആത്മകഥ പുറത്തിറക്കാനും പദ്ധതിയിടുന്നുണ്ട്. തന്റെ ജനനം ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കാണെന്നു തിരിച്ചറിഞ്ഞതിനാലാണു സിനിമാ രംഗം വിട്ടത്. ഇനി സിനിമയിലേക്ക് തിരിച്ചുപോക്കില്ലെന്നും മമ്ത വ്യക്തമാക്കി.
“കഴിഞ്ഞ 12-13 വര്‍ഷം താന്‍ എവിടെയായിരുന്നെന്നോ എന്തു ചെയ്യുകയായിരുന്നെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ ഒരു ദിവസത്തെ 18 മണിക്കൂറും ഈശ്വരസേവനത്തിനു നീക്കിവച്ചിരിക്കുകയാണ്. കഴിഞ്ഞ 12 വര്‍ഷമായി മേക്കപ്പ് അഴിച്ചുവെച്ചിട്ട്. സിനിമയും കാണാറില്ല. കണ്ണാടിയില്‍ മുഖം നോക്കിയ കാലം പോലും മറന്നെന്നും മമ്ത പറഞ്ഞു.
നേരത്തെ മമത കുല്‍ക്കര്‍ണി മയക്കുമരുന്നു കള്ളക്കടത്തുകാരനെ വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മയക്കു മരുന്നു കള്ളക്കടത്ത് കേസില്‍ പെട്ട് കഴിഞ്ഞ വര്‍ഷം വരെ ദുബൈയിലെ ജയിലില്‍ കഴിഞ്ഞിരുന്ന വിക്കി ഗോസ്വാമിയെ മമ്ത കുല്‍ക്കര്‍ണി വിവാഹം ചെയ്തെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്.
1990കളില്‍ ബോളിവുഡില്‍ സെക്സ് സിംബലായിരുന്ന മമ്ത കുല്‍ക്കര്‍ണി ഭര്‍ത്താവിനോടൊപ്പം കെനിയയിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഷിക് ആവാര(1993), ക്രാന്തിവീര്‍(1994), കരണ്‍ അര്ജുന്(1995), സബ്സെ ബഡാ കിലാഡി(1995) എന്നീ ബോളിവുഡ് ഹിറ്റുകളിലെ അവിഭാജ്യ ഘടകമായിരുന്നു മമ്ത കുല്‍ക്കര്‍ണി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മമ്ത സിനിമാ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
60 ലക്ഷം ഡോളറിന്റെ മയക്കു മരുന്ന് കടത്തിയെന്ന കേസിലാണ് 52കാരനായ വിക്കി ഗോസ്വാമി 1997ല്‍ പിടിയിലാകുന്നത്. കേസില്‍ ദുബൈ കോടതി ജീവപര്യന്തം തടവിനാണ് വിക്കിയെ ശിക്ഷിച്ചത്. 25 വര്‍ഷമാണ് ദുബൈയിലെ ജീവപര്യന്തം തടവിന്റെ കാലാവധി.
ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ദുബൈയില്‍ ജയിലിലായിരുന്ന വിക്കി നല്ല നടപ്പിനെ തുടര്‍ന്ന് ശിക്ഷയില്‍ ഇളവ് നേടിയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ജയിലിലായിരുന്നപ്പോള്‍ വിക്കി ഗോസ്വാമി മുസ്ലീമായി മതം മാറിയിരുന്നു. വിക്കിയുടെ അഭാവത്തില്‍ അയാളുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം നിയന്ത്രിച്ചിരുന്നത് മമ്തയായിരുന്നു.
വിക്കിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് മമ്ത അഭിനയരംഗത്തു നിന്നും പൊതുവേദികളില്‍ നിന്നും വിട്ടു നിന്നിരുന്നത്. നിരവധി സ്റ്റേജ് ഷോകളില്‍ ലഭിച്ചിരുന്ന അവസരങ്ങളും മമ്ത സ്വീകരിച്ചിരുന്നില്ല. കെനിയയിലെ നെയ്റോബിയിലാണ് ഇപ്പോള്‍ വിക്കിയും മമ്തയുമുള്ളത്. മമ്ത കുല്‍ക്കര്‍ണി കെനിയയിലേക്ക് പോയെങ്കിലും മുംബൈയിലുള്ള കുടുംബവുമായി ഇപ്പോഴും ബന്ധം തുടരുന്നുണ്ട്.

Reporteronlive
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment