കാസര്‍കോട്: നഗരത്തിലെ വസ്ത്രക്കടയിലെ ജീവനക്കാരന് മീപ്പുഗിരിയിലെ ടി.എ സാബിത്തി(18)നെ കുത്തികൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികളായ അക്ഷയ്, വൈശാഖ് എന്നിവര്‍ കാസര്‍കോട് നിന്നും രക്ഷപ്പെട്ട വാഹനം കണ്ടെത്താന്‍ ശ്രമം തുടങ്ങി.
കൃത്യം നടത്തിയതിന് ശേഷം ഇരുവരും ഇടവഴിയില്‍ കൂടി പാറക്കട്ട വഴി കൂഡ്ലുവില്‍ എത്തി. അവിടെ നിന്നും ഒരു വാഹനത്തില്‍ കാഞ്ഞങ്ങാട്ടേക്ക് രക്ഷപ്പെടുകയും പിന്നീട് മലയോര പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പൊലീസ് കസ്റ്റഡിയിലാവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുമെന്നും ഡി.വൈ.എസ്.പി പി മോഹനചന്ദ്രന് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതികള്‍ക്ക് പുറമെ നിന്ന് സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിച്ചുവരുന്നുണ്ട്. പ്രധാന പ്രതികളടക്കം നാലുപേര്‍ റിമാണ്ടിലാണ്. 17 കാരന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
ഏഴിന് രാവിലെ 11 ഓടെയാണ് സാബിത്തിനെ സുഹൃത്ത് റയീസിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ജെ.പി കോളനിക്ക് സമീപത്ത് വെച്ച് കുത്തികൊലപ്പെടുത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sabith, Murder Case
No comments:
Post a Comment