മുമ്പ് കര്‍ക്കടകം പഞ്ഞമാസക്കാലമാണ്.
പേമാരിയും പട്ടിണിയും കൊണ്ട് രോഗാതുരമായ കാലത്ത് ദൈവത്തില്‍ അഭയംപ്രാപിക്കുകയെന്ന സാമാന്യതത്ത്വമാണ് പണ്ടുള്ളവര്‍ നടപ്പിലാക്കിയത്. കര്‍ക്കടകം തുടങ്ങുന്നതിനു മുമ്പ് വീടും പരിസരവും അടിച്ചുതളിച്ച് ‘പൊട്ടിയെ ആട്ടുക’ എന്ന ചടങ്ങ് നടത്തും. ഒന്നാംതീയതി കുളിച്ച് വൃത്തിയായി ‘ശ്രീപോതി’ വെക്കും. ശ്രീഭഗവതിയെ സ്വീകരിച്ചിരുത്തുന്നതിനെയാണ് ശ്രീപോതി വെക്കുക എന്നു പറയുന്നത്.
നിലവിളക്ക് കത്തിച്ച് സന്ധ്യാവന്ദനം കഴിഞ്ഞാല്‍ വിളക്കിനു മുന്നിലിരുന്ന് കാരണവന്മാരും കുട്ടികളും ചേര്‍ന്ന് രാമായണകഥ പാടും. ജൂലൈ 17ന് ആരംഭിക്കുന്ന രാമായണ മാസം വ്രതശുദ്ധിയുടേതു കൂടിയാണ്. മത്സ്യമാംസാദികള്‍ വെടിഞ്ഞ് ഭഗവാനെ പ്രാര്‍ഥിച്ച് ദുരിതങ്ങളില്‍നിന്ന് രക്ഷനേടുകയാണ് ഈ മാസത്തില്‍. 31 ദിവസത്തിനുള്ളില്‍ രാമായണം വായിച്ച് പൂര്‍ത്തിയാക്കണമെന്നാണ് വിശ്വാസം. കൊല്ലവര്‍ഷത്തിലെ അവസാന മാസമായ കര്‍ക്കടകം തീരുന്നത് ആഗസ്റ്റ് 16നാണ്.
Photo: G Sivaprasad
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ramamyanam
No comments:
Post a Comment