Latest News

സാബിത്ത് വധം: പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കൊന്നക്കാട്

കാസര്‍കോട്: മീപ്പുഗുരിയിലെ സാബിത്തിനെ (18) കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടത്‌ രണ്ട് കാറുകളിലാണെന്ന് കണ്ടെത്തി. കേസിലെ പ്രതികളായ അണങ്കൂര്‍ ജെ.പി കോളനിയിലെ കെ. അക്ഷയ് (21), കാളിയങ്കാട് കോളനിയിലെ കെ.എന്‍ വൈശാഖ് (19) എന്നിവരുമായി തെളിവെടുപ്പിന് പോയ പോലീസിനാണ് പ്രതികള്‍ രക്ഷപ്പെട്ട മാര്‍ഗവും ഒളിവില്‍ താമസിച്ച സ്ഥലവും കണ്ടെത്താന്‍ കഴിഞ്ഞത്.

കൊലയ്ക്ക് ശേഷം കൂടലിലെ പവന്‍കുമാര്‍ എന്നയാളുടെ ആള്‍ട്ടോ കാറിലാണ് പ്രതികള്‍ കാസര്‍കോട്ടു നിന്നും രക്ഷപ്പെട്ടത്. മാവുങ്കാല്‍ വരെ ഇതേ കാറിലായിരുന്നു യാത്ര. മാവുങ്കാലിലെത്തിയ ശേഷം മറ്റൊരു കാറിലാണ് രണ്ടു പ്രതികളും കൊന്നക്കാട്ടെ ഒരു വീട്ടിലേക്ക് പോയത്. പ്രതികള്‍ ഒളിവില്‍ താമസിച്ച കൊന്നക്കാട്ടെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തി.

കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍, സി.ഐ സി.കെ സുനില്‍ കുമാര്‍, എസ്.ഐ ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയത്. പോലീസിനോടൊപ്പം രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കാര്‍ നല്‍കിയ പവന്‍കുമാറും പ്രതികളെ കൊന്നക്കാട്ടെ വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ച യുവാവും കേസില്‍ പ്രതികളാവുമെന്ന് പോലീസ് സൂചിപ്പിച്ചു. ജൂലൈ 27 വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതികള്‍ രക്ഷപ്പെട്ട കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sabith, Murder Case


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.