Latest News

ഉദുമയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് 3 കിലോ വെളളി ആഭരണങ്ങള്‍ കവര്‍ന്നു


ഉദുമ: ഉദുമയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് 3 കിലോ വെളളി ആഭരണങ്ങള്‍ കവര്‍ന്നു. ഉദുമ മാര്‍ക്കററ് റോഡിലെ സ്റ്റാര്‍ കോംപ്ലക്‌സിലെ പുഷ്പലത ജ്വല്ലറി വര്‍ക്ക്‌സിലാണ് തിങ്കളാഴ്ച രാത്രി കവര്‍ച്ച നടന്നത്.

ഷട്ടറിന്റെ ഒരു ഭാഗം ഇളക്കി അകത്ത് കടന്ന കവര്‍ച്ചക്കാര്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 3 കിലോ വെളളി ആഭരണങ്ങള്‍ കവര്‍ന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മറെറരു ലോക്കര്‍ തകര്‍ക്കാനുളള ശ്രമം വിജയിച്ചില്ല. 

ജ്വല്ലറി ഉടമ കളനാട് തൊട്ടിയിലെ ഗണേഷന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഉദുമ മാര്‍ക്കററിലുളള മാര്‍ജിന്‍ഫ്രീ സൂപ്പര്‍ മാര്‍ക്കററിലും കവര്‍ച്ച ശ്രമം ഉണ്ടായി.





Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.